പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം

പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കും.
എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.
ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ടു തിരുവനന്തപുരത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വളിറ്റി കണ്‍ട്രോള്‍ മേഖലാ ലബോറട്ടറി രൂപീകരിക്കുമെന്നും മന്ത്രസഭ തീരുമാനം കൊണ്ടു.
എറണാകുളത്തും, കോഴിക്കോടുമാണ് നിലവില്‍ മേഖലാ ക്വളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളുള്ളത്. മൂന്ന് മേഖലാ ക്വളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളിലും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha























