തൃശൂരില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൃശൂരില്‍ കേരള ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. തൃശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നു മന്ത്രിസഭ പ്രഖ്യാപനം നടത്തിയെങ്കിലും, ജില്ലാ ഭരണകൂടത്തില്‍ നിന്നു വേണ്ട ഉറപ്പ് ലഭിക്കാത്തതിനാലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നു ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























