വൈദ്യ പരിശോധന വൈകിച്ച് കേസ് അട്ടിമറിച്ചു; കോടതിയില്‍ എത്തിയാൽ പള്‍സര്‍ പഞ്ചറാകും

പീഡിപ്പിക്കപ്പെട്ട സിനിമ നടിയുടെ കേസ് തേച്ചു മായ്ച്ച് കളയുന്നതിനു വൈദ്യ പരിശോധന അട്ടിമറിച്ചതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇരയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലെ ഫൊറന്‍സിക് തെളിവുകളുടെ അഭാവം കേസിനെ ബാധിക്കുമെന്ന് കൊച്ചി റേഞ്ച് ഐ.ജി. കണ്ടെത്തിയതായി സൂചന..
അട്ടിമറിച്ചത് ആരാണെന്നത് പോലീസിനു വ്യക്തമല്ല. സംഭവം നടന്ന ദിവസം രാത്രി ലാലിന്റെ വീട്ടിലെത്തി നടിയെ കണ്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് ആദ്യം പാളിച്ച സംഭവിച്ചത്.പീഡനം ആരോപിക്കപ്പെട്ടാല്‍ ആദ്യം നടത്തുന്നത് വൈദ്യ പരിശോധനയാണ്.ഇത് ഏത് കോണ്‍സ്റ്റബിളിനും അറിയുന്ന കാര്യമാണ്. എന്നാല്‍ നടിയെ വൈദ്യപരിശോധനക്കെത്തിച്ചത് പിറ്റേന്നാണ്. ഇതിനിടയില്‍ ഫൊറന്‍സിക് തെളിവുകള്‍ ഇല്ലാതായി.
അസിസ്റ്റന്റ് കമ്മീഷണറെ സിനിമാക്കാര്‍ സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് അനുമാനിക്കുന്നു. സി പി എമ്മിന്റെ ഉന്നത നേതാക്കളോ അവരുടെ മക്കളോ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. ഒരു പ്രമുഖ നേതാവിന്റെ സിനിമാക്കാരനായ മകന്‍ കു റ്റവാളികളെ രക്ഷിക്കാന്‍ പോലീസിനെ സ്വാധീനിച്ചിരുന്നോ എന്നും അന്വേഷണം നടക്കുന്നുണ്ട്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ലാലിന്റെ വീട്ടില്‍ സംഭവം നടന്നയുടനെ എത്തിയത്. അദ്ദേഹം പള്‍സര്‍ സുനിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു നേതാവിന്റെ മകനുമായി ബന്ധമുണ്ട്.
ഏതായാലും അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യതയുണ്ട്. സ്വന്തം ജോലിയില്‍ വീഴ്ച വരുത്തിയതിനെതിരെയായിരിക്കും നടപടി. കേസ് കോടതിയിലെത്തിയാല്‍ പ്രതികള്‍ ഊരി പോകും.അശ്ശീല രംഗങ്ങള്‍ അടങ്ങിയ ഫോണ്‍ ലഭിക്കാത്തതിനാല്‍ അതിലും നടപടിക്ക് സാധ്യതയില്ല
https://www.facebook.com/Malayalivartha























