നിയമസഭ സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു, നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം

ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം തുടങ്ങി.നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ ആചാരപരമായി സ്വീകരിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌നന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ. ബാലന്‍ എന്നിവരാണ് ഗവര്‍ണറെ സ്വീകരിക്കാനെത്തിയത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടിയാണ് സമ്മേളനം തുടങ്ങിയത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം. അഴിമതിക്കെതിരായ പോരാട്ടത്തിനാണ് ജനങ്ങള്‍ സര്‍ക്കാറിനെതെരഞ്ഞെടുത്തത്. വികസന നയങ്ങളും സുതാര്യതയുമാണ് സര്‍ക്കാറിനെ നയിക്കുന്നതെന്ന് ഗവര്‍ണര്‍. എന്നാല്‍ നോട്ട് അസാധുവാക്കല്‍ സാധാരനക്കാര്‍രബുദ്ധിമുട്ടിലാക്കിയെന്നും സഹകരണമേഖല സ്തംഭനത്തിലായെന്നും ഗവര്‍ണര്‍
അരിയില്ല, പണമില്ല, വെള്ളമില്ല, സ്ത്രീസുരക്ഷ എവിടെ തുടങ്ങിയപ്രതിഷേധ ബാനറുകളുമായാണ് പ്രതിപക്ഷംസമ്മേളനത്തിന് എത്തിയത്. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവക്കുപുറമെ, ലോ അക്കാദമി മുതല്‍ സ്വാശ്രയ പ്രശ്‌നങ്ങളും രൂക്ഷമായ വരള്‍ച്ചയും വരെ, സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന്റെ പക്കല്‍ ആയുധങ്ങളേറെ. ഭരണമുന്നണിയിലെ കലഹങ്ങളും വാഗ്വാദങ്ങളും സൃഷ്ടിക്കുന്ന തലവേദന ഇതിനുപുറമെ. അതേസമയം, അംഗസംഖ്യ കുറഞ്ഞ വ്യത്യസ്ത ചേരികളിലുള്ള പ്രതിപക്ഷത്തെ അനായാസം നേരിടാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
മാര്‍ച്ച് മൂന്നിന് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. മാര്‍ച്ച് 16 വരെ നീളുന്ന സമ്മേളനം വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കി പിരിയും. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. മാര്‍ച്ചില്‍തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാനായിരുന്നു ലക്ഷ്യമെങ്കിലും നോട്ട് പ്രതിസന്ധി മൂലം തീരുമാനം മാറ്റുകയായിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് :
നോട്ട് സാധുവാക്കല്‍ മൂലം സഹകരണ മേഖല പ്രതിസന്ധിയില്‍
പ്രവാസികള്‍ തിരിച്ചെത്തുന്നഅവസ്ഥ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടാക്കി
തോട്ടംതൊഴിലാളികള്‍, ചെറുകിടവ്യവസായികള്‍, കര്‍ഷകര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാന്‍ നടപടിയെടുത്തു.
കാര്‍ഷി വ്യവസായ മേഖലകളില്‍ പ്രതിസന്ധി
മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും
സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്നു
വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളെടുത്തു
ആറ് മേഖലകളെ ലക്ഷ്യമിട്ട് നവ കേരള പദ്ധതി
വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ മെച്ചപ്പെടുത്തും
ജൈവകൃഷി പ്രോത്‌സാഹിപ്പിക്കും
ക്ലാസ്‌റൂമുകളെ ഡിജിറ്റലാക്കാന്‍ പദ്ധതികള്‍
അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തതനേടും
ഭവനരഹിതര്‍ക്കായി 4.32 ലക്ഷം പുതിയ വീടുകള്‍
100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പരിഷ്‌കരണ പദ്ധതി
മാലിന്യമുക്ത, ഹരിത കാര്‍ഷിക കേരളത്തിന് ഹരിത കേരളം പദ്ധതി
സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍
പദ്ധതികളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന, നിയമഭേദഗതി
ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനഃസ്ഥാപിക്കും
പ്രഫഷണലുകളെയും പ്രാദേശിക വിദഗ്ദരെയും വളണ്ടിയര്‍മാരാക്കും
നീതി ആതയോഗിനോട് വിയോജിപ്പ്, പഞ്ചവത്‌സര പദ്ധതി തുടരും
സ്ത്രീസുരക്ഷ ഹനിക്കുന്നവര്‍ക്ക് മാപ്പില്ല, സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ്
ലൈംഗിക ആതിക്രമങ്ങളുടെ ഇരകളെ സഹായിക്കാന്‍ സമഗ്ര നഷ്ടപരിഹാര നിധി
ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യപ്പെടുത്തും
എല്ലാ താലൂക്കുകളിലും വനിതാ പൊലീസ് സ്‌റ്റേഷന്‍
വൈദ്യുതിയുള്ള എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് കണക്ഷന്‍
നെറ്റ് –കോര്‍ ബാങ്കിങ് വഴി പെന്‍ഷന്‍വിതരണം എളുപ്പമാക്കും
അടിസ്ഥാന സൗകര്യം വികസിപ്പിക്കും
ദേശീയ പാത വികസനം, സ്മാര്‍ട്ട്‌സിറ്റി പദ്ധതികള്‍ വേഗത്തിലാക്കും
കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
സംരംഭങ്ങള്‍ പ്രോത്‌സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി
പൊതുമേഖല സ്ഥാപനങ്ങള്‍ നവീകരിക്കും
4000 കോടിയുടെ വികസന പദ്ധതികള്‍ കിഫ്ബി വഴി നടത്തും
https://www.facebook.com/Malayalivartha























