സിനിമാക്കാരെ തൊട്ടപ്പോള്‍ സര്‍ക്കാരിന് കൈ പൊള്ളി; കേസ് പള്‍സറില്‍ ഒതുങ്ങും

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പ്രതികളുടെ മൊഴി കണക്കിലെടുത്ത് കേസ് വഴിതിരിച്ചുവിടാന്‍ നീക്കം. നടിയെ ആക്രമിക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചിട്ട് ഒരു മാസത്തോളമായെന്നാണു സൂചന. ഒരു മാസമായി നടിയുമായി അടുക്കാനും സുനി നീക്കം നടത്തിയിരുന്നു. നടി അഭിനയിക്കുന്ന സിനിമയുടെ ഗോവയിലെ ലൊക്കേഷനിലും സുനി എത്തിയിരുന്നു. കാറില്‍ കയറ്റിയശേഷം പ്രതികള്‍ ഉപദ്രവിച്ചെങ്കിലും ഒരു ഘട്ടത്തിലും ഇര പ്രതികരിച്ചില്ലെന്ന പ്രതികളുടെ മൊഴികള്‍ വിശ്വാസത്തിലെടുക്കുകയാണ് ഇത്രയും വിവാദമായ കേസില്‍ പോലീസ് ചെയ്തിരിക്കുന്നത്. സുനിയെ പുറംലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് കേസ് ഒതുക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
മുഖ്യപ്രതി പള്‍സര്‍ സുനിയെ എങ്ങനേയും പിടികൂടി നടിയുടെ മൊഴിയിലെ പഴുതുകളും തുണയാക്കി കേസ് ഒതുക്കാനാണു ശ്രമം നടക്കുന്നത്. ആരോപണവിധേയനായ നായകനടനെതിരേ നടി മൊഴിയൊന്നും നല്‍കിയിട്ടുമില്ല. നടിയെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു സുനിയുടെ ലക്ഷ്യമെന്ന് അന്വേഷണസംഘം ഇപ്പോള്‍ പറയുന്നു. ഇതിനായി രണ്ടുമാസത്തോളം തയാറെടുപ്പു നടത്തി. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു നീക്കം. എന്നാല്‍ നടി പൊലീസില്‍ പരാതിപ്പെട്ടതോടെ എല്ലാം തകിടം മറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രതിക്ക് കീഴടങ്ങാന്‍ മാര്‍ച്ച് രണ്ടു വരെ സമയം നീട്ടാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സുനി കസ്റ്റഡിയിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും പ്രതികരിക്കാന്‍ ഇവര്‍ തയാറായിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം സുനിക്കും കൂട്ടാളികള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകരുടെ നീക്കങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ പ്രതികള്‍ എവിടെയുണ്ടെന്ന അഭിഭാഷകര്‍ക്കറിയാമെന്നും പോലീസ് കരുതുന്നു.
https://www.facebook.com/Malayalivartha























