സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ളാറ്റിൽ നിന്ന് പിടികൂടിയ യുവാവിനെ പോലീസ് വിട്ടയച്ചു...

യുവ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ യുവാവിനെ പൊലീസ് വിട്ടയച്ചു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ ആസൂത്രകനായ പള്‍സര്‍ സുനിയുടെ മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് സിനിമയില്‍ ഗ്രാഫിക് ഡിസൈനറായ യുവാവിലേക്ക് അന്വേ ഷണമെത്തിയത്.
സംഭവത്തിന് മുമ്പ് ഇരുവരും നിരവധി തവണ ഫോണില്‍ബന്ധപ്പെട്ടിരുന്നു. സിദ്ധാര്‍ത്ഥ് ഭരത് വാടകയ്ക്ക് എടുത്ത ഫഌറ്റിലാണ് യുവാവ് താമസിച്ചിരുന്നത്. നടിയെ അക്രമിച്ചതില്‍ തന്റെ മകന്‍ സിദ്ധാര്‍ത്ഥിന് ബന്ധമില്ലെന്ന് അമ്മയും നടിയുമായ കെ.പി.എ.സി ലളിതപറഞ്ഞു. മകന്‍ തെറ്റ് ചെയ്താല്‍ ജനങ്ങള്‍ക്ക് അവനെ ശിക്ഷിക്കാം. നടിയെ ചിലര്‍അക്രമിച്ചത് പണത്തിന് വേണ്ടിയാണെന്നും വൈറ്റിലയിലെ ചടങ്ങില്‍ ലളിത പറഞ്ഞു. സുനിയുമായി അടുപ്പമുണ്ടെങ്കിലും നടിയെ ആക്രമിക്കുന്നത് അറിയില്ലായിരുന്നുവെന്ന് യുവാവ് മൊ ഴിനല്‍കി. മൂന്നര മണിക്കൂര്‍ ചോ ദ്യം ചെയ്യലിനു ശേഷംവിട്ടയയക്ക്‌പ്പെട്ട ഇയാള്‍ പൊലീസ് നിരീക്ഷ ണത്തിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയം സിദ്ധാര്‍ത്ഥ് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നടിയെ അക്രമിച്ച കേസിലെ പ്രതിക്ക് അഭയംനല്‍കിയിട്ടില്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഒരുസുഹൃത്താണ് ഫഌറ്റിലുണ്ടായിരുന്നത്. സംഭവവുമായിസുഹൃത്തിന് ബന്ധമില്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.
https://www.facebook.com/Malayalivartha























