സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സ്ഥലം മാറ്റം സുതാര്യമാക്കാന്‍ ഇലക്ട്രോണിക് ഡാറ്റാബേസ് തയ്യാറാക്കുകയും അന്തിമ പട്ടിക അംഗീകരിക്കുന്നതിനുമുമ്പ് കരട് പട്ടികയില്‍ ആക്ഷേപം കേള്‍ക്കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴിയാകും നടപടി. സംഘടനകളുമായി ചര്‍ച്ച ചെയ്താണ് ഇതിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അധ്യാപകരുടേത് ആഗസ്റ്റ് 15 നകവും പൊതുസ്ഥലമാറ്റം മേയ് 15 നകവും നടത്തും. സീനിയോറിറ്റിയാകും പ്രധാന മാനദണ്ഡം. വിരമിക്കാന്‍ രണ്ടു വര്‍ഷം മാത്രമുള്ളവരുടെ മുന്‍ഗണനാടിസ്ഥാനത്തില്‍ താത്പര്യമുള്ളിടത്ത് നിയമിക്കും. ഭാര്യക്കും ഭര്‍ത്താവിനും ഒരേ സ്ഥലത്ത് ജോലിയെടുക്കാന്‍ സൗകര്യം ഒരുക്കും. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജീവനക്കാരനെയും ഒരേ സീറ്റില്‍ വിഭാഗത്തില്‍ തുടരാനനുവദിക്കില്ല. വനിതാ ജീവനക്കാരെ കഴിയുന്നിടത്തോളം ദൂരെ നിയമിക്കില്ല. എല്ലാവര്‍ഷവും മുന്‍ഗണനപ്പട്ടിക. അനുകമ്പാര്‍ഹ സ്ഥലംമാറ്റം 20 ശതമാനംവാര്‍ഷിക സ്ഥലംമാറ്റ ഓപ്ഷനുകള്‍ക്ക് ക്യൂ സംവിധാനമുണ്ട്. അപേക്ഷകന് ഒരു സമയം മൂന്ന് ജില്ലകള്‍ തെരഞ്ഞെടുക്കാം. ഒന്നാമത്തെ സ്ഥലത്ത് മാറ്റം ലഭിക്കുന്നതുവരെ അപേക്ഷ നിലനില്‍ക്കും. യോഗ്യതയുള്ള മറ്റാരെയെങ്കിലും പരിഗണിച്ചതിന്റെ പേരില്‍ ആദ്യം അപേക്ഷിച്ചയാള്‍ തഴയപ്പെട്ടാലും അവകാശവാദം നിലനില്‍ക്കും. ഓഫീസ് പ്രവര്‍ത്തനത്തിനായി ഒരാളം സ്ഥലം മാറ്റണമെങ്കില്‍ അതു ചെയ്യും. ജില്ലക്കകത്തെ സ്ഥലംമാറ്റങ്ങള്‍ വകുപ്പുമേധാവി തീരുമാനിക്കും.
മറ്റ് വ്യവസ്ഥകള്‍ അച്ചടക്ക നടപടി, വിജിലന്‍സ് അന്വേഷണം, അനുകമ്പാര്‍ഹമായ കാരണങ്ങള്‍ എന്നിവയൊഴികെ മൂന്നു വര്‍ഷമാകാത്ത ജീവനക്കാരെ മാറ്റില്ല. ഓപ്ഷനനുസരിച്ച് മാറ്റം കിട്ടുന്നവര്‍ മൂന്നു വര്‍ഷമെങ്കിലും ജോലിയെടുക്കണം. മാറ്റം കിട്ടിയവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും അപേക്ഷിക്കാമെങ്കിലും ഓപണ്‍ ഒഴിവിലേയ്‌ക്കേ പരിഗണിക്കു. ഓപ്ഷന്‍ പ്രകാരമല്ലാത്തത് നിര്‍ബന്ധിത സ്ഥലംമാറ്റം മാത്രം കാലയളവ് ഒരു വര്‍ഷം.
യഥാര്‍ത്ഥത്തില്‍ ജോലി ചെയ്ത ദിവസമേ ഇതിന് കണക്കാക്കൂ. സ്വന്തം ജില്ലയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലെ സര്‍വീസ് ഒരേ സ്‌റ്റേഷന്‍ സര്‍വീസായി പരിഗണിക്കും. ഓപ്റ്റ് ചെയ്ത ജില്ലയിലേയ്ക്കുള്ള മാറ്റത്തിന് അതേ ജില്ലയിലെ എല്ലാ കാഡറ്റിലുമുള്ള സര്‍വീസ് കണക്കിലെടുക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ആവശ്യപ്പെടുന്ന ജില്ലയില്‍ നിയമിക്കണം. അവര്‍ക്ക് പൊതുസ്ഥലമാറ്റമില്ല, ആവശ്യമുള്ള പക്ഷം ജില്ലാ തലത്തില്‍ നടത്താം. പട്ടിക ജാതിവര്‍ഗം, അന്ധര്‍, അംഗ പരിമിതര്‍, മൂകരും ബധിരരും, മാനസിക വെല്ലുവിളി അനുഭവിക്കുന്നവരുടെ മാതാപിതാക്കള്‍ ഓട്ടിസം ബാധിച്ചവരുടെ മാതാപിതാക്കള്‍, മൂകരും ബധിരരുമായവരുടെ മാതാപിതാക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, സ്വാതന്ത്യ സമര സേനാനികളെ സംരക്ഷിക്കുന്ന മക്കള്‍, വിധവകള്‍, വിഭാര്യര്‍, മിശ്ര വിവാഹിതര്‍, കുട്ടികളെ ദത്തെടുക്കുന്നവര്‍ , അംഗീകൃത സര്‍വീസ് സംഘടനകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സൈനിക സേവനം പൂര്‍ത്തിയാക്കിയവര്‍, സൈനിക അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, പിതാവ്, മാതാവ്, മക്കള്‍ എന്നിവര്‍ക്ക് സ്ഥലം മാറ്റത്തില്‍ പ്രത്യേക പരിഗണന.
https://www.facebook.com/Malayalivartha























