പോലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് പിടികൂടിയത് ബലം പ്രയോഗിച്ച്; കോടതിവളപ്പില്‍ അരങ്ങേറിയത് അത്യന്തം നാടകീയ രംഗങ്ങള്‍

അത്യന്തം നാടകീയ നിമിഷങ്ങള്‍ക്കിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിമുറിക്ക് പുറത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്ത് വച്ച് സുനിയെ പോലീസ് പിടികൂടിയത്.
പോലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയില്‍ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 1.20-ഓടെ സുനി കീഴടങ്ങാനെത്തിയത്. കേസിലെ കൂട്ടുപ്രതി വിജേഷിനേയും സുനിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികള്‍ക്ക് മുമ്പില്‍ പോലീസ് മഫ്തിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാന്‍ ശ്രമിച്ചത്.
ബലപ്രയോഗത്തിനിടയില്‍ കൂട്ടുപ്രതിയായ വിജേഷ് പോലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാന്‍ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ പോലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി. കോടതിയിലേക്ക് പോലീസ് കടക്കുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തു.
മല്‍പ്പിടുത്തത്തിനൊടുവില്‍ വലിച്ചിഴച്ചാണ് സുനിയെ പോലീസ് ജീപ്പിലേക്ക് മാറ്റിയത്. സി.ജെ.എം കോടതിയുടെ എല്ലാ കവാടങ്ങളും വളഞ്ഞിരുന്നെങ്കിലും കോടതിയുടെ പിന്‍വശത്തു കൂടിയാണ് സുനി കോടതിയിലെത്തിയത്. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു.
കോടതിയിലേക്ക് പോലീസ് കയറുന്നത് അഭിഭാഷകര്‍ ചെറുത്തു. അഭിഭാഷകരെ തട്ടിമാറ്റിയാണ് പള്‍സര്‍ സുനിയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്. ആലുവയിലേക്ക് പ്രതികളെ കൊണ്ടുപോയെന്നാണ് വിവരം. പ്രതിക്കൂട്ടില്‍ കയറിയ നിന്നിടത്തുനിന്നായിരുന്നു സുനിയെ പോലീസ് പിടികൂടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിന് കോടതി പിരിഞ്ഞ സമയമായതിനാല്‍ മജിസ്‌ട്രേറ്റ് ചേബറിലായിരുന്നു.
https://www.facebook.com/Malayalivartha























