കേരളത്തെ നടുക്കിയ ഇത്രയും ഹീനമായ കുറ്റം ചെയ്ത പ്രതിക്ക് എന്തിന്റെ പേരിലാണ് അവകാശങ്ങൾ നേടിക്കൊടുക്കേണ്ടത്. കുറ്റകൃത്യം ചെയ്യുമ്പോൾ നടിയുടെ അവകാശത്തെയോ വ്യക്തിത്വത്തെയോ പ്രതി മാനിച്ചിരുന്നോ?

നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതികളായ പൾസർ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് എ.സി.ജെ.എം കോടതിയിലാണ് ഇവർ കീഴടങ്ങാനെത്തിയത്. പൊലീസ് സുരക്ഷ ഭേദിച്ച് സുനിയും വിജേഷും മജിസ്ട്രേറ്റിൻെറ ചേംബറിലെത്തുകയായിരുന്നു.
ഇവർ വന്ന സമയത്ത് മജിസ്ട്രേറ്റ് ഉച്ചഭക്ഷണം കഴിക്കാൻ പോയതുകൊണ്ട് മജിസ്ട്രേറ്റ് വരുന്നത് വരെ കാത്തിരിക്കാനായി ഇവർ കോടതി വരാന്തയിൽ നിൽക്കുമ്പോഴാണ് ഇവരെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞതും തുടർന്ന് പോലീസ് എത്തുന്നതും .
മൂന്നു ദിവസമായി സുനിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പോലീസ്. എന്നാൽ പോലീസ് ആസ്ഥാനത്തിനു വിളിപ്പാടകലെയുള്ള എ.സി.ജെ.എം കോടതിയിൽ പൾസർ സുനിയും കൂട്ടാളിയുമെത്തിയത്.
കീഴടങ്ങാനെത്തിയ പ്രതികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ ലംഘിച്ചു എന്നാണ് ഇപ്പോൾ കേൾക്കുന്ന പരാതി. കേരളത്തെ നടുക്കിയ ഇത്രയും ഹീനമായ കുറ്റം ചെയ്ത പ്രതിക്ക് എന്തിന്റെ പേരിലാണ് അവകാശങ്ങൾ നേടിക്കൊടുക്കേണ്ടത്. കുറ്റകൃത്യം ചെയ്യുമ്പോൾ നടിയുടെ അവകാശത്തെയോ വ്യക്തിത്വത്തെയോ പ്രതി മാനിച്ചിരുന്നോ?
സമൂഹത്തിന്റെ ഇത്തരം ഇരട്ടത്താപ്പ് നയം തന്നെയാണ് ഇവിടെ ഗുണ്ടകളും പെൺവാണിഭക്കാരും മറയാക്കുന്നത്. പ്രതികൾ കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തെത്തി വീണ്ടും ഗുണ്ടായിസം തുടങ്ങും. ജനങ്ങൾ അടുത്ത കഥയിലേക്കും.
ഇവിടെ പോലീസ് ചെയ്തത് തന്നെയാണ് ശരി. ഇത്തരം ക്രിമിനലുകളെ പോലീസ് മുറയിൽ ചോദ്യം ചെയ്തു തന്നെ സത്യം കണ്ടു പിടിക്കണം. ഇത്തരം കേസുകളിൽ നിയമമല്ല നീതിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.
https://www.facebook.com/Malayalivartha























