പള്‍സര്‍ സുനിയെയും വിജീഷിനെയും കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ നീക്കം അഭിഭാഷകര്‍ തടഞ്ഞു

കോടതിയില്‍ എത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ നീക്കം അഭിഭാഷകര്‍ തടഞ്ഞു. കോടതി മുറിയിലെ പ്രതിക്കൂട്ടില്‍ കയറി നിന്ന ഇരുവരെയും യൂണിഫോമിലും മഫ്തിയിലുമുണ്ടായിരുന്ന പൊലിസുകാര്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ അഭിഭാഷകര്‍ പ്രതിരോധം തീര്‍ത്ത് സുനിയെയും വിജീഷിനെയും രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിക്കൂട്ടില്‍നില്‍ക്കുകയായിരുന്ന ഇരുവരെയും ബലം പ്രയോഗിച്ച് കോടതി മുറിക്കു പുറത്തെത്തിച്ചപ്പോഴും അഭിഭാഷകര്‍ തടസം സൃഷ്ടിക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സഹായമായത്. കോടതിമുറിയില്‍നിന്ന് ഇരുവരെയും ഇറക്കിക്കൊണ്ടുപോകാന്‍ പറ്റില്ലെന്നായിരുന്നു അഭിഭാഷകരുടെ വാദം.
ഇതു ചൂണ്ടിക്കാട്ടി പലവട്ടം ഇരുവരെയും പൊലീസ് വാഹനത്തിലേക്കു മാറ്റുന്നതു തടയാന്‍ അഭിഭാഷകര്‍ ശ്രമിച്ചു. അതിനിടയില്‍ പൊലിസ് തന്ത്രപരമായി ഇരുവരെയും പൊലീസ് വാഹനത്തില്‍ കയറ്റി വാതില്‍ അടച്ചു. ഈ സമയം പൊലീസ് വാഹനം കോടതിക്കു പുറത്തു കടക്കുന്നത് തടയാനായി അഭിഭാഷകരുടെ ശ്രമം. പൊലീസ് വാഹനത്തിലുണ്ടായിരുന്ന താക്കോല്‍ എടുക്കാനായിരുന്നു അഭിഭാഷകരുടെ ശ്രമം. കേരളം കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന രണ്ടു പ്രതികളെ പിടികൂടിയത് തടസപ്പെടുത്താനാണ് നിയമത്തിന്റെ കാവല്‍ക്കാര്‍ എന്നു പറയുന്ന അഭിഭാഷകര്‍ ശ്രമിച്ചത്. പൊലീസിന് വീഴ്ചവരുത്തിയെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു അഭിഭാഷകരുടെ ശ്രമം. എന്നാല്‍, പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ വ്യക്തമാക്കി. അഭിഭാഷകരുടെ വാദത്തില്‍ കഴമ്പില്ലെന്നും ഡിജിപി തിരുവനന്തപുരത്തു പറഞ്ഞു
https://www.facebook.com/Malayalivartha























