അഞ്ചാം ക്ലാസുകാരിക്ക് മഞ്ചുകൊടുത്ത് കാത്തിരിക്കുന്ന എഫ്ബി അക്കൗണ്ട് തകര്‍ത്ത് സൈബര്‍ വാരിയേഴ്‌സ്; ഡിജിപിക്ക് പരാതി വേറെ

കുട്ടികളോടുള്ള കാമാര്‍ത്തിയെ അനുകൂലിച്ചയാളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു. മുഹമ്മദ് ഫര്‍ഫാദ് എന്ന യുവാവിന്റെ ഫേസ്ബുക്കാണ് ടീം കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന് ഹാക്കിങ് സംഘം തകര്‍ത്തത്. കൊട്ടിയൂരില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ശിശുപീഡനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത്. പീഡോഫൈല്‍സ് യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളല്ലെന്നും ലൈംഗിക ന്യൂനപക്ഷങ്ങളാണെന്നും ഉള്ള വാദം നേരത്തേ തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
എന്നാല്‍ മുഹമ്മദ് ഫര്‍ഹാദ് എന്ന വ്യക്തി ഒരു പോസ്റ്റിന് താഴെ എഴുതിയ കമന്റാണ് പുതിയ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. താന്‍ നിത്യവും കാണുന്ന അഞ്ചാംക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ടെന്നും ആ കുട്ടിക്ക് താന്‍ ദിവസവും മഞ്ചു വാങ്ങിക്കൊടുക്കാറുണ്ടെന്നുമായിരുന്നു യുവാവിന്റെ കമന്റ്. ഈ കമന്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഇയാളുടെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും പ്രതികരണങ്ങളെത്തി. സംഭവം വിവാദമായപ്പോള്‍ യുവാവ് കമന്റ് ഡിലീറ്റ് ചെയ്യുകയും തന്റെ ഫേസ്ബുക്ക് ഐഡി ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീടും പല സാമൂഹ്യ പേജുകളിലും ഗ്രൂപ്പുകളിലും പീഡോഫീലിയയെ കുറിച്ചുള്ള ചര്‍ച്ച ഈ കമന്റിനെ മുന്‍നിര്‍ത്തി നടന്നിരുന്നു. ചര്‍ച്ചയായതിനെ തുടര്‍ന്ന് വിശദീകരണ കുറിപ്പ് ഫര്‍ഹാദ് വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. കൊട്ടിയൂരില്‍ പീഡനം നടത്തിയ വൈദികനെതിരെ നടപടിയെടുക്കണമെന്നും അതിന്റെ പേരില്‍ പാവപ്പെട്ട പീഡോഫൈല്‍സിനെതിരെയും അനാര്‍കിസ്റ്റുകള്‍ക്കെതിരെയും ഉപദ്രവം ഉണ്ടാവരുതെന്നുമാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു കമന്റ്.
എന്നാല്‍ ആ കമന്റിനും ചര്‍ച്ചകളെ നിര്‍ത്താനായില്ല. തുടര്‍ന്നും ഫേസ്ബുക്കിലാകെ ഇതേ കുറിച്ച് ചര്‍ച്ച നടന്നതിനെ തുടര്‍ന്ന് ഫര്‍ഹാദിനെതിരെ നടപടിയെടുക്കണമെന്നും ഇയാള്‍ മഞ്ച് വാങ്ങിക്കൊടുത്തു കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയെ രക്ഷിക്കണമെന്നും കാണിച്ച് ചിലര്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയവരില്‍ ചലചിത്ര സംവിധായകന്‍ എംഎ നിഷാദ്, മാധ്യമ പ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍, തിരുവനന്തപുരത്തെ കൗണ്‍സിലര്‍ ബിനു എന്നിവരും ഉണ്ടായിരുന്നു. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഫര്‍ഹാദിന്റെ ഫേസ്ബുക്ക് ഐഡി ടീം കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന് ഹാക്കിങ് സംഘം തകര്‍ത്തത്.

https://www.facebook.com/Malayalivartha























