കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികന് ഒത്താശ ചെയ്ത വയനാട് ശിശുക്ഷേമ സമിതിയെ പിരിച്ചുവിട്ടു

കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യപ്രതിയായ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് വയനാട് ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. കോഴിക്കോട് ശിശുക്ഷേമ സമിതിക്കാണ് വയനാട് ജില്ലയുടെ പകരം ചുമതല. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തേയും സമതിയംഗം സിസ്റ്റര്‍ ബെറ്റിയേയും പുറത്താക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുന്നതിന്, സമൂഹ്യനീതി ഡയറക്ടറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചതോടെയാണ് കമ്മിറ്റി പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായത്.
വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായം, വ്യാജരേഖ ചമച്ച് തിരുത്തിയെന്ന വിവരം പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു. നേരത്തെ, സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, ഇരുവരെയും തല്‍സ്ഥാനത്തു നിന്നും നീക്കുമെന്ന് ആരോഗ്യ ശിശുക്ഷേമ മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























