പീഡിപ്പിക്കപ്പെട്ട ആ കുട്ടിയെ കണ്ടതോടെയാണ് ഫാ. തേരകത്തോടുള്ള അസഹനീയത വര്‍ധിച്ചത്; അഭിഭാഷകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫാദര്‍ തോമസ് തേരകത്തിനെതിരെ അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ മായ കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആദിവാസി ബാലിക പീഡനത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട് ഫാ. തേരകത്തെ കണാനിടയായ അനുഭവമാണ് മായാ കൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവിനൊപ്പമാണ് തേരകത്തിനെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് 14 വയസല്ല പതിനെട്ട് വയസുണ്ടെന്ന് തേരകത്ത് പറഞ്ഞു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്ന ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ കണ്ടല്‍ അത്രയും തോന്നും എന്നായിരുന്നു വൃത്തികെട്ട ചിരിയോടെ തേരകത്ത് പറഞ്ഞത്. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാണ് അന്ന് അവിടെ നിന്നിറങ്ങിയതെന്നും മായ കൂട്ടിച്ചേര്‍ത്തു.
പീഡിപ്പിക്കപ്പെട്ട കുട്ടി തിരുവനന്തപുരത്താണ് ഉണ്ടായിരുന്നത്. അവിടെ ചെന്ന് അവളെ കണ്ടപ്പോള്‍ തേരകത്തോടുള്ള അസഹനീയത വര്‍ധിച്ചു. അത്രയ്ക്ക് ചെറിയ ഒരു ബാലിക, അവളുടെ ശരീരത്തെപ്പറ്റിയാണ് അയള്‍ പറഞ്ഞത്. കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വച്ചിരിക്കുകയാണ്. ദത്തെടുക്കല്‍ ഉള്‍പ്പെടെയുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഇങ്ങനെ മതസ്ഥാപനങ്ങളായി മാറുന്നന്നെും മായ കൃഷ്ണന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
വയനാട് ശിശുക്ഷേമസമിതി അധ്യക്ഷനായ ഫാ. തോമസ് തേരകത്തെ ഓഫീസില്‍ പോയി കണ്ടിട്ടുണ്ട്. അമ്പലവയലില്‍ ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സി.കെ ജാനുവുമൊന്നിച്ചാണ് അയാളെ കണ്ടത്. അന്ന് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 14 വയസല്ല, 18 ഒക്കെയുണ്ട്ന്ന് അയാള്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ അങ്ങനെയല്ല എന്നു പറഞ്ഞപ്പോള്‍. നിങ്ങള്‍ കുട്ടിയെ കണ്ടിട്ടില്ലല്ലോ, കണ്ടാലത്രയും തോന്നും എന്ന് വൃത്തികെട്ട ചിരിയോടെ അയാള്‍. സിഡബ്ല്യു നോക്കേണ്ടത് സര്‍ട്ടിഫിക്കറ്റാണ് എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാണ് ഇറങ്ങിയത്.
തേരകം മാത്രമല്ല കേരളത്തിലെ മിക്ക ശിശുക്ഷേമ സമിതികളും െ്രെകസ്തവ വൈദികരും കന്യാസ്ത്രീകളും കയ്യടക്കി വെച്ചിരിക്കുകയാണ്. ദത്തെടുക്കല്‍ അടക്കമുള്ളവയുടെ സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ മതസ്ഥാപനമായി മാറുന്നത്. ഇത് അനുവദിച്ചു കൂട. എന്തുകാര്യത്തിലും കുഞ്ഞുങ്ങളുടെ സംരക്ഷകരാകേണ്ട ഇവര്‍ പ്രതികളോടൊപ്പം നില്‍ക്കുന്നത്, ഈ വൈദികന്റെ കാര്യത്തില്‍ മാത്രമല്ല. ഗേള്‍സ്, ചില്‍ഡ്രന്‍സ്, സ്പ്‌ഷെഷ്യല്‍ ഹോമുകളുടെ ചുമതലയടക്കം ഇവരുടെ കയ്യിലാണെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു. ദത്തുനല്‍കലുകളടക്കം ഇയാളുടെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം. അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് തെളിവുകള്‍ നശിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കലാണ് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം സുപ്രധാനമായ അധികാരമുള്ള സ്ഥാനമാണ് ശിശുക്ഷേമതി അധ്യക്ഷന്റേത്. അത്തരം സ്ഥലങ്ങളില്‍ അനര്‍ഹരാണ് ഇരിക്കുന്നതെങ്കില്‍ പ്രത്യാഘാതം രൂക്ഷമാണ്. സംരക്ഷകര്‍ തന്നെ വേട്ടക്കാരാകുന്നത് അനുവദിച്ചുകൂട...
https://www.facebook.com/Malayalivartha























