ഇപ്പോഴത്തെ ചെയ്തികള്‍ അതിനു തെളിവ്... സെന്‍കുമാറിന് ഡിജിപി സ്ഥാനത്ത് തുടരാന്‍ കഴിയാത്തത് യോഗ്യതയില്ലാത്തതിനാലെന്ന് മുഖ്യമന്ത്രി

മുന്‍ ഡിജിപി ടി.പി. സെന്‍കുമാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നിലെ കാരണം ജിഷ വധക്കേസിലെ വീഴ്ചയല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഡിജിപി സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലാത്തയാളാണു സെന്‍കുമാര്‍. ഇപ്പോഴത്തെ ചെയ്തികള്‍ അതിനു തെളിവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സെന്‍കുമാര്‍ ബിജെപി ചായ്‌വു കാട്ടുകയാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെയും നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല ടി.പി. സെന്‍കുമാറിന്റെ പ്രവര്‍ത്തനമെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. അദ്ദേഹം സര്‍ക്കാരിനെ ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു തുനിയുന്നതു മനസ്സിലാക്കാം. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണു രാഷ്ട്രീയം കളിക്കുന്നത്. സെന്‍കുമാര്‍ പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി സൂചന നല്‍കിയിരുന്നു.
സെന്‍കുമാറിനെ മാറ്റിയതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന് തൊട്ട് പിന്നാലെയാണ് പിണറായി രംഗത്തെത്തിയത്. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണു സര്‍ക്കാര്‍ നടപടിയെടുത്തതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താല്‍ പൊലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 27നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഡിജിപി ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
https://www.facebook.com/Malayalivartha
























