കൊട്ടിയൂരിലെ കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസാണെന്ന് മുഖ്യമന്ത്രി പിണറായി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായതു മഹാഅപരാധമാണ്. കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസാണെന്നും പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍വച്ചു പീ!ഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നതാണു കേസ്. കൂത്തുപറമ്പിലെ ആശുപത്രിയില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവിനുമേല്‍ കുഞ്ഞിന്റെ പിത്യത്വം കെട്ടിവയ്ക്കാനും പണം നല്‍കി കേസ് ഒതുക്കാനും ശ്രമം നടന്നിരുന്നു.

https://www.facebook.com/Malayalivartha
























