മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കിയ നിലയില്‍

മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്.കുട്ടിയുടെ കുടുംബത്തിന്റെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയില്‍ പോക്‌സോ നിയമപ്രകാരമായിരുന്നു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
മാനസിക വൈകല്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാതിരുന്ന സമയങ്ങളിലാണ് ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്. ഇതിനിടെ, കുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം അറിഞ്ഞത്.
https://www.facebook.com/Malayalivartha


























