രകതം കണ്ടാല്‍ തലചുറ്റി വീഴുന്നതാണോ ജിഷയുടെ ഘാതകന്‍

കേരളത്തെ ഞെട്ടിച്ച അരുംകൊലയാണ് പെരുമ്പാവൂരിലെ ജിഷയുടേത്. അതിക്രൂരവും നിഷ്ഠൂരവുമായി ജിഷയെ കൊലപ്പെടുത്തിയത്, അമിറുള്‍ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലും കത്തി നെഞ്ചിയില്‍ ആഴത്തില്‍കുത്തിയിറക്കിയ നിലയിലുമാണ് ജിഷയുടെ ശരീരം കണ്ടെത്തിയത്. അത്രയ്ക്കും വലിയ നരാധമനാണ് ആ കൊലയാളിയെന്ന് ചുരുക്കം. സ്ഥിരം കുറ്റവാളിയാണെന്നും രക്തം കണ്ട് അറപ്പുമാറിയവനെന്നുമെല്ലാം അമിറുളിനെ വിശേഷിപ്പിച്ച പൊലീസ്, ഇപ്പോള്‍ കാക്കനാട് സബ്ജയിലിലെ തമാശമാണ്.
കഴിഞ്ഞ ദിവസമാണ് അമിറുല്‍ ഇസ്ലാം ഇപ്പോളുള്ള കാക്കനാട്ടെ സബ്ജയിലില്‍ ഇതിന് ആധാരമായ സംഭവം അരങ്ങേറിയത്. അമിറുള്ളിന്റെ സെല്ലിലെ രണ്ട് തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തീവ്രമാകുകയും, ചോര പൊടിയുകയും ചെയ്തു. സ്‌കൂളിലെ ക്ലാസ്മുറികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, അമിറുള്‍ ഇസ്ലാമെന്ന കൊടും കൊലയാളി അപ്പോള്‍ പെരുമാറിയത്. രക്തം കണ്ട് ബോധരഹിതനായി താഴെ വീണ അമിറുള്ളിനെ സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ചതത്രേ. ഇപ്പോള്‍ കാക്കനാട് ജയിലിലെ പ്രധാന തമാശയായി ഇത് മാറുകയും ചെയ്തു. ഇത്തരത്തില്‍ ചോര കാണുമ്പോള്‍ ബോധം കെടുന്നയാളാണോ കേരളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്ത അരുംകൊല ചെയ്തതെന്ന ചോദ്യം തടവുകാര്‍ പരസ്പരം ഉന്നയിക്കുന്നുണ്ട്. അമിറുളിന്റെ പെരുമാറ്റത്തിലും ഇടപെടലിലും അയാളെ ആരോ ഡമ്മിയാക്കിയതാണെന്ന് തോന്നിക്കുന്നുവെന്നും സഹതടവുകാര്‍ പറയുന്നു. എന്തായാലും ജയിലിലെ പ്രധാന തമാശ ഇപ്പോളിതാണ്.
രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങോള്‍ സ്വദേശിയും നിയമവിദ്യാര്‍ത്ഥിനിയുമായ ജിഷ അതിക്രൂരമായ പീഡനത്താല്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2016 ഏപ്രില്‍ 28നാണ് ഈ കൊലപാതകം നടന്നത്. പെരിയാര്‍ ബണ്ട് കനാലിന്റെ തിണ്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. ലൈംഗിക പീഡനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നിട്ടുള്ളത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു. കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചിയില്‍ ആഴത്തില്‍കുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായ കേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു.
പിണറായിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം, ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കുളിക്കടവില്‍ വച്ച് മറ്റൊരു സ്ത്രീ തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് ജിഷ ചിരിച്ചതിന്റെ പ്രതികാരത്തിലാണ് കൃത്യം നിര്‍വഹിച്ചതെന്ന് അമിറുള്‍ പറഞ്ഞുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇപ്പോളും അമിറുള്‍ അല്ല ഈ കൊല ചെയ്തതെന്ന് വിശ്വസിക്കുന്നവരുണ്ട്. അഭിഭാഷകനെ അമിറുല്‍ കാണുന്നിടത്തുപോലും പൊലീസ് സാന്നിധ്യമെന്തിന് എന്ന ചോദ്യം മുന്‍പ് തന്നെ ഇവര്‍ ഉയര്‍ന്നിരുന്നു. എന്തായാലും ജയിലിലെ പുതിയ തമാശകള്‍ ഗൗരവമായി എടുക്കണോ വേണ്ടയോ എന്ന സംശയത്തിലാണ് ഇവരും.
https://www.facebook.com/Malayalivartha


























