Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ടി.പി വധക്കേസിലെ പ്രതികള്‍ക്കു വിഐപി പരിഗണന; കേസ് അന്വേഷിച്ച പൊലീസുകാരോട് കടുത്ത അവഗണന

25 MARCH 2017 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടിപി ചന്ദ്രശേഖരന്റെ കൊലയാളികളെ ശിക്ഷാ ഇളവും വിഐപി പരിഗണനയും നല്‍കി സര്‍ക്കാര്‍ ലാളിക്കുമ്പോള്‍ ആ കേസന്വേഷിക്കാന്‍ രാപകല്‍ അധ്വാനിച്ച കേരള പൊലീസിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരോടു കാട്ടുന്നതോ കടുത്ത അവഗണന. കണ്ണൂരിലെ പാര്‍ട്ടി കോട്ടകള്‍ക്കുള്ളില്‍നിന്നും സംസ്ഥാനത്തിനു പുറത്തെ അജ്ഞാത കേന്ദ്രങ്ങളില്‍നിന്നും പ്രതികളെ സാഹസികമായി പിടികൂടിയ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോള്‍ അപ്രധാന തസ്തികകളില്‍ സമയം തള്ളിനീക്കുന്നു. സ്വന്തം ജില്ലയില്‍ ജോലിചെയ്യാനും പലര്‍ക്കും ഭാഗ്യമില്ല. കഴിവ് ഉപയോഗിക്കാനാകുന്ന ക്രമസമാധാനച്ചുമതലയും ആര്‍ക്കുമില്ല.

അന്വേഷണ ഉദ്യോഗസ്ഥനും അന്നത്തെ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുമായ കെ.വി.സന്തോഷിനു സ്ഥാനക്കയറ്റം ലഭിച്ചതോടെ ഈ സര്‍ക്കാര്‍ തലസ്ഥാനത്തേക്കു തട്ടി. ഒട്ടേറെ കേസ് അന്വേഷണങ്ങളില്‍ കോടതികള്‍ അഭിനന്ദിച്ച സന്തോഷിനെ നിയമിച്ചത് അപ്രധാന തസ്തികയായ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കമന്‍ഡാന്റായി.

കോഴിക്കോട് വടകര സ്വദേശിയായ ഇദ്ദേഹത്തെ പിന്നീടു െ്രെകംബ്രാഞ്ച് എസ്പിയായി എറണാകുളത്തേക്കു മാറ്റി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്കു ഡെപ്യൂട്ടേഷന്‍ വാങ്ങിപ്പോയ എ.പി.ഷൗക്കത്തലിക്ക് എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥരുടെ അനുഭവം കണ്ട്, തിരികെ വരേണ്ടെന്നു തീരുമാനിക്കുകയും എന്‍ഐഎയില്‍ തന്നെ ഡപ്യൂട്ടേഷന്‍ കാലാവധി നീട്ടിവാങ്ങുകയും ചെയ്തു.

സംഘത്തില്‍ അംഗമായിരുന്ന ഡിവൈഎസ്പി: എം.ജെ.സോജനായിരുന്നു ഈ സര്‍ക്കാരിന്റെ കാലത്തു ജിഷ വധക്കേസിനു തുമ്പുണ്ടാക്കിയത്. പ്രതിയെ പിടികൂടിയതു കേരള പൊലീസിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പിന്നാലെ സോജനെ കാസര്‍കോട്ടേക്കു പറപ്പിക്കാന്‍ തീരുമാനിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണു ചാലക്കുടി സ്വദേശിയായ സോജന്റെ മാറ്റം പാലക്കാട്ടേക്കു ചുരുക്കിയത്. അവിടെ നര്‍കോട്ടിക് വിഭാഗം എസ്പിയാണിപ്പോള്‍ സോജന്‍.

കലാഭവന്‍ മണിയുടെ മരണവും വാളയാര്‍ പീഡനവും അടക്കമുള്ള കുഴഞ്ഞുമറിഞ്ഞ കേസുകള്‍ വന്നപ്പോള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിനു സോജനെത്തന്നെ വിളിക്കേണ്ടിവന്നുവെങ്കിലും തസ്തിക മാറ്റി നല്‍കിയില്ല. കോഴിക്കോട്ടുകാരനായ ജോസി ചെറിയാനെ ജില്ലയ്ക്കു പുറത്തേക്കു തട്ടിയില്ലെങ്കിലും ക്രമസമാധാന ചുമതലയില്‍നിന്നു വിജിലന്‍സിലേക്കു മാറ്റി. സംഘത്തിലുണ്ടായിരുന്ന സിഐ ബെന്നിയും വിജിലന്‍സില്‍ത്തന്നെ.

അന്വേഷണത്തിനു ചുക്കാന്‍ പിടിച്ച എസ്പി: അനൂപ് കുരുവിള ജോണ്‍ മൂന്നു മാസം മുന്‍പാണ് എന്‍ഐഎയിലെ ഡപ്യൂട്ടേഷന്‍ കഴിഞ്ഞു ഡല്‍ഹിയില്‍നിന്നെത്തിയത്. സത്യസന്ധനും പ്രഗല്‍ഭനുമെന്നു പേരെടുത്ത ഈ ഉദ്യോഗസ്ഥനു നല്‍കിയ നിയമനമാകട്ടെ തൃശൂര്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ പദവി. അന്നത്തെ ഇന്റലിജന്‍സ് എഡിജിപിയും ഇപ്പോള്‍ ഡിജിപിയുമായ ടി.പി.സെന്‍കുമാര്‍, അന്ന് ഉത്തര മേഖലാ എഡിജിപിയും ഇപ്പോള്‍ സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് മേധാവിയുമായ എന്‍.ശങ്കര്‍ റെഡ്ഡി എന്നിവരും ചിത്രത്തിലില്ലാത്ത വിധം സേനയില്‍ ഒതുക്കപ്പെട്ടു.

പല ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുകളും അന്വേഷണങ്ങളും വന്നു. കൊലയാളി സംഘത്തെ പിടികൂടാന്‍ സാഹസിക പ്രയത്‌നം നടത്തിയ പൊലീസുകാര്‍ക്കു മേലും സ്ഥലംമാറ്റ ഭീഷണി മാസങ്ങളായുണ്ട്. ഇവരെ നിരന്തര സ്ഥലംമാറ്റത്തിലൂടെ നെട്ടോട്ടമോടിക്കണമെന്നു കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം പലവട്ടം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വഴങ്ങിയിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (33 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

Malayali Vartha Recommends