വയനാട്ടില്‍ എട്ട് വയസുള്ള മൂന്ന് കുട്ടികളെ പീഡനത്തിനിരയാക്കിയത് ഒമ്പതാം ക്ലാസുകാര്‍!

വയനാട്ടില്‍ എട്ടുവയസുള്ള മൂന്നു കുട്ടികള്‍ ലൈംഗിക പീഡനത്തിനിരിയായി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് പീഡനത്തിനിരയായത്. മാനന്തവാടി തലപ്പുഴയിലാണ് സംഭവം. കുട്ടികളെ കൗണ്‍സിലിങിന് വിദേയരാക്കിയപ്പോഴാണ് സംഭവം പുറത്തു വന്നത്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം.
അതേ സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രതികളെന്നാണ് വിവരം. കൗണ്‍സിലിങിനിടെ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പുല്‍പ്പള്ളി എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പീഡനത്തിനിരയായ കുട്ടികളുടെ അയല്‍വാസികളാണ് പ്രതികളായ കുട്ടികള്‍. തോട്ടം മേഖലയിലെ കുട്ടികളാണ് പീഡനത്തിനിരയായവര്‍. കൂടുതല്‍ പേര്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. വിശദമായി അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























