മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 31ലേക്ക് മാറ്റി, പുതിയ തീരുമാന പ്രകാരം 30ന് അര്‍ധരാത്രിയിലാകും പണിമുടക്ക് ആരംഭിക്കുക

സംസ്ഥാനത്ത് മാര്‍ച്ച് 30ന് നടത്താനിരുന്ന മോട്ടോര്‍ വാഹന പണി മുടക്ക് 31ലേക്ക് മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പത്താം ക്ലാസ് കണക്ക് പരീക്ഷ 30ന് വീണ്ടും നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 29ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറായിരുന്നു വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം 30ന് അര്‍ധരാത്രിയിലാകും പണിമുടക്ക് ആരംഭിക്കുക.
മോട്ടോര്‍ തൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍, ടാക്‌സി, ഓട്ടോ തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha






















