ഈ മാസം 30 നു നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് എസ്.എസ്.എല്‍.സി. പരീക്ഷ കണക്കിലെടുത്ത് 31 ലേക്കു മാറ്റി

ഈ മാസം 30 നു നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് എസ്.എസ്.എല്‍.സി. പരീക്ഷ കണക്കിലെടുത്ത് 31 ലേക്കു മാറ്റി.
ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍ലിക്കണമെന്നും മോട്ടോര്‍ വാഹന നിയമ ഭേദഗതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണു പണിമുടക്ക്. എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ 30 ന് വീണ്ടും നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് പണിമുടക്ക് 31ലേക്കു മാറ്റിയത്.
പണിമുടക്ക് വിജയിപ്പിക്കാന്‍ പി.നന്ദകുമാര്‍(സി.ഐ.ടി.യു), ജെ. ഉദയഭാനു(എ.ഐ.ടി.യു.സി), നാരായണന്‍ നായര്‍, വി.ആര്‍.പ്രതാപന്‍, കെ.അപ്പു(ഐ.എന്‍.ടി.യു.സി), ടി.സി വിജയന്‍(യു.ടി.യു.സി), യു. പോക്കര്‍(എസ്.ടി.യു), മനയത്ത് ചന്ദ്രന്‍(എച്ച്.എം.എസ്), മനോജ് പെരുമ്പള്ളി(ജനതാ ട്രേഡ് യൂണിയന്‍), ചാള്‍സ് ജോര്‍ജ്(ടി.യു.സി.ഐ) എന്നിവര്‍ ആഹ്വാനംചെയ്തു.
https://www.facebook.com/Malayalivartha

























