പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീലം പ്രദര്‍ശിപ്പിച്ച ശേഷം വശീകരിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഒറ്റൂര്‍ ഞായലില്‍ കുന്നുപ്പുറം വീട്ടില്‍ ഷാജിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടി വീട്ടില്‍ തുണികഴുകിവിരിക്കുമ്പോള്‍ സമീപത്തുനിന്ന് കൈകൊട്ടി വിളിക്കുകയും ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടുത്തേക്ക് വിളിച്ചു.
കുട്ടി ഭയന്ന് മാതാപിതാക്കളെ വിളിച്ചതോടെ ഇയാള്‍ മുങ്ങി. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇതേ സംഭവം ആവര്‍ത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കല്ലമ്പലം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ ഞായാല്‍ പ്രദേശത്ത് സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യാറുള്ളതായും, കിടപ്പുമുറിയിലും കുളിമുറിയിലും ഒളിഞ്ഞു നോക്കുകയും, ഒളിച്ചിരിക്കുകയും ചെയ്യുന്നതായുമുള്ള പരാതികള്‍ ഉള്ളതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























