എ.കെ. ശശീന്ദ്രന്റെ രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടര്‍നിലപാടുകളും ആലോചിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന്

എ.കെ. ശശീന്ദ്രന്റെ രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടര്‍നിലപാടുകളും ആലോചിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃയോഗം ചൊവ്വാഴ്ച ചേരും. അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെ അവരുടെ മുന്നില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. പാര്‍ട്ടിയുടെ മറ്റൊരു എം.എല്‍.എയായ തോമസ് ചാണ്ടിക്കാണ് ഇതോടെ സാധ്യത തെളിയുന്നത്.
എന്നാല്‍, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് സംസ്ഥാനനേതൃത്വത്തിേന്റതും ആയിരിക്കും. ചൊവ്വാഴ്ച രാവിലെ 11നാണ് സംസ്ഥാനഭാരവാഹികളുടെയും രണ്ട് എം.എല്‍.എമാരുടെയും ഉള്‍പ്പെടെ നേതൃയോഗം എന്‍.സി.പി വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ശശീന്ദ്രെന്റ രാജിക്കിടയായ സാഹചര്യവും പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുന്നതടക്കവും യോഗം പരിഗണിക്കും. ഇക്കാര്യത്തില്‍ നേതൃയോഗത്തില്‍ ഉണ്ടാവുന്ന ധാരണ കേന്ദ്രനേതൃത്വത്തെ അറിയിക്കും.
https://www.facebook.com/Malayalivartha


























