Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അങ്കലാപ്പില്‍... യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തി; യുവതിയെ ഉപയോഗിച്ച് എ.കെ. ശശീന്ദ്രനെ കുടുക്കിയതാണെന്ന് ആഭ്യന്തരവകുപ്പ്

29 MARCH 2017 09:43 AM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കേരള കൗമുദിയാണ് ഇതു സംബന്ധിച്ച വിശദമായ വാര്‍ത്ത നല്‍കിയത്. മന്ത്രിസ്ഥാനം തെറിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഉപയോഗിച്ച് എ.കെ. ശശീന്ദ്രനെ കുടുക്കിയതാണെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നും രഹസ്യാന്വേഷണവിഭാഗം സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച തെളിവുകള്‍ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ച് ശശീന്ദ്രനെ കുടുക്കാന്‍ മാസങ്ങളായി യുവതിയെ നിയോഗിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ യുവതി നിരന്തരം മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

യുവതിയുടെ പൂര്‍ണവിവരങ്ങളും ചിത്രങ്ങളും ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. വിവാദമായതോടെ യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഫോണിലേക്ക് വിളി വന്ന നമ്പര്‍ പിടിച്ചെടുത്ത് ഇന്റലിജന്‍സാണ് വിളിച്ചയാളെ കണ്ടെത്തിയത്. കൂടുതല്‍ തവണയും മന്ത്രിയുടെ ഫോണിലേക്ക് അങ്ങോട്ടുള്ള വിളികളായിരുന്നു. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയെക്കുറിച്ച് ഗതാഗതമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ വാര്‍ത്താസംഘത്തില്‍ യുവതിയെ ഉള്‍പ്പെടുത്തുകയും അതുവഴി മന്ത്രിയുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. സംഭാഷണം തുടര്‍ച്ചയായി റെക്കാഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത്. പരാതി നല്‍കാനെത്തിയപ്പോള്‍ ഫോണ്‍നമ്പര്‍ കൈക്കലാക്കി ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജന്‍സ് തള്ളിക്കളയുന്നു.

മറ്റൊരു ചാനലില്‍ അപ്രധാന ചുമതലയിലുണ്ടായിരുന്ന യുവതിയെ ഈ ദൗത്യം മുന്നില്‍കണ്ട് ചാനല്‍ റിക്രൂട്ട് ചെയ്യുകയായിരുന്നു. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പര്‍ സര്‍ക്കാരിന്റെ പേരിലുള്ള ബി.എസ്.എന്‍.എല്‍ കണക്ഷനാണ്. ഇതിലേക്കുള്ള വിളികളുടെ പൂര്‍ണവിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ മറ്റ് രണ്ട് മന്ത്രിമാരും ഒരു സി.പി.എം എം.എല്‍.എയും ഫോണ്‍ കെണിയില്‍ കുടുങ്ങിയതായും വിവരമുണ്ട്.

ഫോണ്‍വിളി വിവാദത്തില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ അടക്കമുള്ളവ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. വിരമിച്ച ജഡ്ജിയെ കണ്ടെത്തും. പക്ഷേ ഓഫീസും ഉദ്യോഗസ്ഥരെയും സജ്ജീകരിച്ച് അന്വേഷണം തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് ആറുമാസമെടുക്കും.

ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിച്ച ഓപ്പറേഷനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. യുവതിയുടെ പരാതി വേണമെന്നില്ല. ആരുടെയെങ്കിലും പരാതി ഇതുവരെ പൊലീസിലോ സര്‍ക്കാരിലോ കിട്ടിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിക് ചെനി അന്തരിച്ചു....  (8 minutes ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (15 minutes ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (22 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (31 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (59 minutes ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (1 hour ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (1 hour ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (2 hours ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (10 hours ago)

Malayali Vartha Recommends