മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ സംശയാസ്പദമായി കണ്ട കമിതാക്കള്‍ പോലീസ് പിടിയില്‍; ഇവിടെ ഇത്തരക്കാരുടെ കേന്ദ്രമെന്ന് നാട്ടുകാര്‍

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കമിതാക്കളെ പോലീസ് പിടകൂടി. ചേര്‍ത്തല ദേവീക്ഷേത്രത്തിനു മുന്‍വശമുള്ള മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഇന്നു രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കമിതാക്കളെ പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വനിതാപോലീസ് അടക്കം എത്തിയാണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. രണ്ടുവിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി പത്രസ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരസഭ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടികഴിഞ്ഞാല്‍ പിന്നീട് സാമൂഹ്യവിരുദ്ധരുടെയും കമിതാക്കളുടെയും താവളമായി മാറുകയാണ്. നഗരസഭ വ്യാപാര സമുച്ചയത്തില്‍ സെക്യൂരിറ്റി ഇല്ലാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
വ്യാപാരസമുച്ചയത്തിലെ കോണിപടികളുടെ മറവില്‍ സല്ലപിക്കുന്ന കമിതാക്കള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് കൂടുതലായും എത്തുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടായിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha
























