അമ്മയും കുഞ്ഞും മരിച്ചനിലയില്‍; കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയതെന്നു സംശയം

അമ്മയെയും പിഞ്ചുകുഞ്ഞിനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോവളം വട്ടപ്പാറ പുത്തന്‍ വീട്ടില്‍ സുചിത്ര(23), ഏക മകള്‍ സായൂജ്യ(രണ്ടര) എന്നിവരാണു മരിച്ചത്. മുറിക്കുള്ളിലെ ഇരുമ്പു പൈപ്പില്‍ മകളും അമ്മയും വെവ്വേറെ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകളെ കൊന്നശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവ് സുനില്‍ കുമാര്‍ നാലു മാസം മുന്‍പ് പഴനിയില്‍ ആത്മഹത്യ ചെയ്തിരുന്നു.
മുറിയില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ ഭര്‍ത്താവിന്റെ മരണം മൂലമുള്ള മാനസികപ്രയാസം സംബന്ധിച്ച സൂചനകളുണ്ടെന്നു പൊലീസ് അറിയിച്ചു. രാവിലെ മാതാവ് വസന്ത ഹോട്ടല്‍ പണിക്കു പോയിരുന്നു. അസുഖബാധയുള്ള കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടു ബന്ധുക്കള്‍ എത്തി വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്നു ബലപ്രയോഗത്തിലൂടെ തുറന്നു നോക്കിയപ്പോഴാണു മരണം അറിഞ്ഞത്. ഫോര്‍ട്ട് അസി. കമ്മിഷണര്‍ ഗോപകുമാര്‍, തിരുവല്ലം എസ്‌ഐ ശ്രീകാന്ത് മിശ്ര, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha























