വയനാട് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജിക്കു നേരെ ചെരുപ്പേറ്

വയനാട് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജിക്കു നേരെ പീഡനക്കേസിലെ പ്രതി ചെരുപ്പെറിഞ്ഞു. 10 വര്‍ഷം ശിക്ഷിച്ച നടപടിയാണ് പ്രകോപനത്തിനിടയാക്കിയത്.
12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മേപ്പാടി കടത്തിക്കുന്ന് സ്വദേശി അറുമുഖനാണ് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് കൈകാര്യം ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനു നേരെ ചെരിപ്പെറിഞ്ഞത്.
2014ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അറുമുഖന് 25 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വിധി പറഞ്ഞയുട പ്രതി കാലില്‍ കിടന്നിരുന്ന ചെരുപ്പ് ജഡ്ജിയുടെ നേരെ എറിഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അറുമുഖനെ അറസ്റ്റ് ചെയ്തു. ഇയാളെ കല്‍പറ്റ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ചെരുപ്പ് ദേഹത്ത് കൊണ്ട ജഡ്ജിയെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
https://www.facebook.com/Malayalivartha























