ഖേദ പ്രകടനം അംഗീകരിക്കാതെ വനിതാ മാധ്യമപ്രവര്‍ത്തകര്‍; മംഗളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച്, proud to be a woman journalist സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍

വനിതാ മാധ്യമപ്രവര്‍ത്തകര്‍ തെരുവിലേക്ക്. മന്ത്രി ഏകെ ശശീന്ദ്രന്റേതെന്ന് പറഞ്ഞ് മംഗളം പുറത്ത് വിട്ട ലൈംഗിക സംഭാഷണം ചോര്‍ന്നതല്ലെന്നും മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണെന്നും ഇക്കാര്യത്തില്‍ മാപ്പപേക്ഷിക്കുന്നു എന്ന മംഗളം ടെലിവിഷന്‍ സിഇഓ അജിത്കുമാറിന്റെ വാക്കുകള്‍ക്ക് മാപ്പ് നല്‍കാതെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍.
വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസത്തക്ക് നിരക്കാത്ത ഇത്തരം സംഭാഷണം നിര്‍മ്മിച്ചെടുത്തതില്‍ പ്രതിഷേധിച്ചും സ്ത്രീകളെ കേവലം ഉപകരണങ്ങളായി മാത്രം കാണുന്ന സംസ്‌കാരത്തിനെതിരെയുമാണ് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രൗഡ് ടു ബിഎ വുമണ്‍ ജേര്‍ണലിസ്റ്റ് എന്ന തലക്കെട്ടിലാണ് സോഷ്യല്‍മീഡിയയിലും പുറത്തും പ്രതിഷേധം രൂപപ്പെടുന്നത്.
വനിതാ മാധ്യമ പ്രവര്‍ത്തകരെ മോശമായ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുകയും ആ രീതിയില്‍ കാണുകയും ചെയ്യുന്ന മംഗളം മാധ്യമ സംസ്‌കാരത്തിനെതിരെ ഇന്ന് മംഗളത്തിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലായിരുന്നു വനിതാമാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം അരിസ്‌റ്റോ ജംങ്ഷനില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ നിരവധി മാധ്യമ സ്ഥാപനങ്ങളിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു
https://www.facebook.com/Malayalivartha























