എല്‍.ഐ.സി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

എല്‍.ഐ.സി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓഫീസിനുള്ളില്‍ വച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, തീ പടര്‍ന്ന് ഓഫീസ് കെട്ടിടം കത്തിനശിച്ചു. ദേഹമാസകലം പൊള്ളലേറ്റ ജീവനക്കാരന്റെ നില ഗുരുതരം. അടിമാലി എല്‍.ഐ.സി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ വി.എ ശിവനാണ് (കുട്ടന്‍- 52) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശിവനെ രക്ഷിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് മാനേജര്‍ ഏ.ജെ ജോസഫിന് (51) സാരമായി പൊള്ളലേറ്റു. ഇദ്ദേഹത്തെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശിവനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഇതേ ഓഫീസില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്നയാളാണ് ശിവന്‍. കഴിഞ്ഞ ദിവസം ശിവന് പകരം മറ്റൊരാളെ സ്ഥാപനം അധികൃതര്‍ ജോലിക്ക് നിയോഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഓഫീസിലെത്തി ആത്മഹത്യാശ്രമം നടത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ദേഹത്ത് തീ പടര്‍ന്നതിന് പിന്നാലെ ഓഫീസിനുള്ളിലെ വസ്തുക്കളിലും തീ പടരുകയായിരുന്നു. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലെ അഗ്‌നിശമന സേനാ വിഭാഗം എത്തി ഒരു മണിക്കൂര്‍ നേരം പരിശ്രമിച്ച് തീയണച്ചു.
അഗ്‌നിബാധയുണ്ടായപ്പോള്‍ ഓഫീസില്‍ വനിതാ ജീവനക്കാര്‍ അടക്കം 20 ഓളം ഓഫീസില്‍ ഉണ്ടായിരുന്നു. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില പൂര്‍ണമായി കത്തിനശിച്ചു. അടിമാലി സി.ഐ ടി.എ യൂനസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha























