പാതയോര മദ്യനിരോധനം: ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യനിരോധനം ബാറുകള്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. ഇതോടെ പാതയോരത്തുള്ള കൃത്യമായ ദൂരപരിധി പാലിക്കാത്ത ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകളടക്കം അടച്ചു പൂട്ടേണ്ടി വരും. ബാറുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഇതില്‍ വ്യക്തത വരുത്തിയ സുപ്രീം കോടതി എല്ലാ മദ്യശാലകള്‍ക്കും കോടതി ഉത്തരവ് ബാധകമാമെന്ന് ചൂണ്ടികാട്ടി.
ലൈസന്‍സ് കാലാവധി തീരാത്ത മദ്യശാലകള്‍ക്ക് സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ സമയം നീട്ടിനല്‍കി. ഈ ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളില്‍ പാതയോരത്ത് നിന്നുള്ള ദൂരപരിധി 500 മീറ്ററില്‍ നിന്ന് 220 മീറ്ററായി കുറച്ചു. 20,000ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ക്കാണ് ഇത് ബാധകം.
https://www.facebook.com/Malayalivartha























