ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്നും ചാടുന്ന വയോധികന്റെ ചിത്രം മുഖപേജില്‍ ഉള്‍പ്പെടുത്തിയ മനോരമയെ വിമര്‍ശിച്ച് ആഷിഖ് അബു

മനസ്സിനെ വേട്ടയാടുന്ന ചിത്രം നല്‍കരുതേ. ഹൈക്കോടതി മന്ദിരത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടുന്ന വയോധികന്റെ ചിത്രം മുഖപേജില്‍ ഉള്‍പ്പെടുത്തിയ മലയാള മനോരമയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ചാടിയ കൊല്ലം സ്വദേശി ജോണ്‍സണ്‍ ഡിക്രൂസ്(77) സംഭവ സ്ഥലത്ത് തന്നെ വെച്ച് മരിച്ചിരുന്നു. 'ഇതിങ്ങനെ ഒന്നാംകോളത്തില്‍ അച്ചടിച്ചുവെക്കാന്‍ തീരുമാനിക്കുന്ന ഒരു തലച്ചോറുണ്ടല്ലോ!' എന്നാണ് ആഷിഖിന്റെ വിമര്‍ശനം. മനോരമ പ്രസിദ്ധീകരിച്ച ആത്മഹത്യാ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പോസ്റ്റ്. മനോരമയെ വിമര്‍ശിച്ച ആഷിഖിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ പോസ്റ്റ് നടന്‍ ജയസൂര്യയും ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























