എന്റെ ശരീരത്തില്‍ കൈവെച്ചു; അയാളുടെ മുഖത്തു നോക്കി പൊട്ടിച്ചു: ദുരനുഭവത്തെക്കുറിച്ച് രജീഷ പറയുന്നു

അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് നടി രജീഷാ വിജയന്‍. 'ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും ഞാന്‍ പറഞ്ഞു. നമ്മളെ ഒരാള്‍ തുറിച്ചു നോക്കുമ്പോള്‍ അയാള്‍ ആവശ്യമില്ലാതെ പിന്തുടരുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കണം. രജീഷ പറഞ്ഞു.
ഒരാള്‍ പരിധിവിട്ട് പോവുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീക്കുണ്ട്'. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ ഒരു സ്ത്രീയുടെ ജീവിതം കൂടിയാവും നമ്മള്‍ രക്ഷിച്ചെടുക്കുന്നതെന്നും രജീഷ കൂട്ടിച്ചേര്‍ത്തു.
'സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പ്രധാനകാരണം കര്‍ശനശിക്ഷയില്ലാത്തതാണ്. കാശുണ്ടെങ്കില്‍ ഏതു കേസില്‍നിന്നും ഊരിപ്പോരാമെന്നും കേസ് വര്‍ഷങ്ങളോളം നീണ്ടാല്‍ മരിക്കും വരെ വിധി വരില്ലെന്ന വിശ്വാസവുമാണ് പലര്‍ക്കും. ഒരാളെ മര്യാദയ്ക്ക് ശിക്ഷിച്ചാല്‍ അടുത്ത തവണ അത് ചെയ്യാന്‍ പോകുന്നവന് ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടാകും. ഇപ്പോള്‍ ഈ പേടി ആര്‍ക്കുമില്ല.' രജീഷ പറയുന്നു.'തെറ്റു ചെയ്യാന്‍ പോകുന്നവന്‍ ഒരിക്കലും ഒരു ബലാത്സംഗത്തോടെയല്ല അതിക്രമങ്ങള്‍ തുടരുന്നത്. ആദ്യം അയാള്‍ ഒരു സ്ത്രീയെ നോക്കും. പിന്നെ തോണ്ടും. കമന്റടിക്കും. തെറി വിളിക്കും. സൈബര്‍ അബ്യൂസാവും. പേടിയോടെ ആയിരിക്കും അവര്‍ ഇതൊക്ക തുടങ്ങിവയ്ക്കുന്നത്. ആ സമയത്ത് ഒരു സ്ത്രീ പ്രതികരിച്ചാല്‍ അന്നവരുടെ ധൈര്യം ചോര്‍ന്നുപോകും. പക്ഷെ എത്ര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കാതിരിക്കുന്നുണ്ട് രജീഷ ചോദിക്കുന്നു
https://www.facebook.com/Malayalivartha























