കട്ടപ്പനയില്‍ കോച്ചിങ് ക്ലാസില്‍ നിന്നും കാണാതായ പ്ലാസ് ടു വിദ്യാര്‍ത്ഥിനി 25 ദിവസങ്ങള്‍ക്കു ശേഷം മുംബൈയില്‍: ഒപ്പം ഉണ്ടായിരുന്നത്

ഇടുക്കി മുരിക്കാശേരി പതിനാറാംകണ്ടത്തു നിന്നു കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 25 ദിവസങ്ങള്‍ക്കു ശേഷം മുംബൈയില്‍ നിന്നു കണ്ടെത്തി. മാര്‍ച്ചു നാലിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നു കട്ടപ്പനയിലെ കോച്ചിങ് ക്ലാസിലേയ്ക്കു പോയ വിദ്യാര്‍ത്ഥിനിയെ ആയിരുന്നു കാണാതായത്. 25 ദിവസങ്ങള്‍ക്കു ശേഷം ഇവരെ മുംബൈ പോലീസ് കണ്ടെത്തുകയായിരുന്നു. ഒപ്പം പതിനാറാംകണ്ടം സ്വദേശിയായ കോളേജ് യുവാവും ഉണ്ടായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും കട്ടപ്പനയിലെ കോച്ചിങ് ക്ലാസിനു പോകാറുണ്ടായിരുന്നു.
രാവിലേ പോയാല്‍ വൈകിട്ട് അഞ്ചുമണിയോടെ തിരികെ എത്തുന്നതാണു പതിവ്. കാണാതായി ദിവസം പെണ്‍കുട്ടി പിതാവിന്റെ സഹോദരന്റെ വീട്ടില്‍ നിന്നായിരുന്നു ക്ലാസില്‍ പോയത്. എന്നാല്‍ ആ ദിവസം കുട്ടി ക്ലാസില്‍ എത്തിട്ടില്ല എന്ന്അന്വേഷണത്തില്‍ നിന്നു വ്യക്തമായി. മുംബൈയില്‍ എ ടി എം കൗണ്ടറില്‍ നിന്നു പണം പിന്‍വലിച്ചു പുറത്തിറങ്ങുന്നതിനിടയിലാണു പെണ്‍കുട്ടിയെയും കാണാതായ യുവാവിനേയും പോലീസ് കണ്ടെത്തിയത്. ഇവരുടെ ഒപ്പം മറ്റൊരു പെണ്‍കുട്ടിയേയും യുവാവിനേയും പിടികൂടിയതായും സൂചനയുണ്ട്
https://www.facebook.com/Malayalivartha























