പോലീസിനും സിപിഎമ്മിനും സംശയം ബലപ്പെടുന്നു... മംഗളം വാര്‍ത്ത: തോമസ് ചാണ്ടിക്ക് പങ്കുണ്ടോ എന്ന് സംശയം

മംഗളം വാര്‍ത്തക്ക് പിന്നില്‍ തോമസ് ചാണ്ടിയുണ്ടോ എന്ന് സി പി എം നേതൃത്വത്തിന് സംശയം.തോമസ് ചാണ്ടിയും മംഗളവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് സംശയമാണ് സി പി എം ഉന്നതരെ കുഴയ്ക്കുന്നത്.
അതേ സമയം എ കെ ശശീന്ദ്രന്‍ അന്വേഷണം പൂര്‍ത്തിയാക്കി മടങ്ങി വന്നാല്‍ അദ്ദേഹത്തെ മന്ത്രിയാക്കേണ്ടി വരുമെന്ന് മുഖ്യ മന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാലും തോമസ് ചാണ്ടി മാറികൊടുക്കണമെന്നില്ല.
മന്ത്രിയാകണമെന്ന മോഹവുമായാണ് കന്നിയങ്കത്തില്‍ തന്നെ തോമസ് ചാണ്ടി മത്സരിച്ചത് .എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖമില്ലാത്ത തോമസ് ചാണ്ടിയെ മന്ത്രിയാക്കാനാവില്ലെന്ന് എല്‍ ഡി എഫ് കാലാകാലങ്ങളായി തീരുമാനിച്ചിരുന്നു. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ ജയിച്ചാല്‍ താന്‍ ജലവിഭവ മന്ത്രിയാകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കുട്ടനാട്ടിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നും തോമസ് ചാണ്ടി വീമ്പിളക്കിയിരുന്നു.ഇത് സി പി എമ്മിനെ പ്രകോപിപ്പിച്ചു.ഇടത് പക്ഷം അധികാരത്തില്‍ വരികയാണെന്നങ്കില്‍ തോമസ് ചാണ്ടിയെ വെട്ടാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മന്ത്രി സ്ഥാനം തട്ടി തെറിക്കപ്പെട്ടത്.
ശശീന്ദ്രനെതിരായ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലുമായുള്ള ഉറ്റ സൗഹൃദമാണ് ഇപ്പോള്‍ ചാണ്ടിയിലേക്ക് സംശയ മുന നീങ്ങാനുള്ള കാരണം. ഹണി ട്രാപ്പ് ആലോചാക്കുമ്പോള്‍ തന്നെ ഇക്കാര്യം തോമസ് ചാണ്ടി അറിഞ്ഞിരുന്നു എന്നും കേള്‍ക്കുണ്ട്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളൊന്നും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല. പോലീസാണ് ഇത്തരമൊരു സംശയം ആദ്യം ഉന്നയിച്ചത്.
ശശീന്ദ്രന് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുമ്പേ സംശയമുണ്ട്. മന്ത്രിയെ കുരുക്കന്നതിന് പിന്നില്‍ സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കും.ഏതുവിധേനയും ശശീന്ദ്രനെ തിരികെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കോടിയേരിക്കാണെങ്കില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കിയാല്‍ മതി.
https://www.facebook.com/Malayalivartha























