ലൈറ്റ് ഇട്ട് എതിരെവരുന്ന ഇരുചക്രവാഹനം കണ്ടാല്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആരും പറയരുത്; ഇരുചക്രവാഹനങ്ങള്‍ നാളെ മുതല്‍ പകല്‍ ലൈറ്റിട്ട് മാത്രമേ ഇരുചക്രവാഹനങ്ങള്‍ നലരത്തിലിറക്കാവു

നാളെ മുതല്‍ പകല്‍ ലൈറ്റ് ഇട്ട് എതിരെവരുന്ന ഇരുചക്രവാഹനം കണ്ടാല്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ ആരും പറയരുത്. പകല്‍ ലൈറ്റ് തെളിയിച്ച് മാത്രമേ ഇരുചക്രവാഹനങ്ങള്‍ നലരത്തിലിറക്കാവു എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമം പ്രാപല്യത്തില്‍. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പ്രബല്യത്തില്‍ കൊണ്ടുവരുന്നത്.
ഇരചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍ എത്തുന്നത്. 2003 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ സംവിധാനമാണ് രാജ്യത്തും നിലവില്‍ വരുന്നത്.
ഈ നിയമം എത്തുന്നതോടെ ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനമുള്ള വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളുടെ എഞ്ചിന്‍ ഓണാക്കി കഴിഞ്ഞാല്‍ ഒപ്പം ഹെഡ് ലൈറ്റും ഓണാകുന്നു. ലൈറ്റ് ഓഫ് ചെയ്യാനോ ഓണ്‍ചെയ്യാനോ പുതിയ ഇരുചക്രവാഹനങ്ങളില്‍ സ്വിച്ച് ഉണ്ടായിരിക്കുകയില്ല. എന്നാല്‍ വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കുക മാമ്രാണ് ചെയ്യാന്‍ സാധിക്കുക.
https://www.facebook.com/Malayalivartha























