തോമസ് ചാണ്ടി ഇന്നു ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കുട്ടനാട്ടില്‍നിന്നുള്ള എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി ഇന്നു ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലിനാണു സത്യപ്രതിജ്ഞ. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര ഇടതുമുന്നണി യോഗമാണു തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ ഫോണ്‍വിളി സംബന്ധിച്ചു ടിവി ചാനലില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്നു രാജിവച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഇടതുമുന്നണി തീരുമാനം. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് അദ്ദേഹത്തിനു തുണയായത്.
തോമസ് ചാണ്ടി കുട്ടനാട്ടില്‍നിന്ന് എംഎല്‍എയാകുന്നത് മൂന്നാം തവണയാണ്. പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തേക്കു തര്‍ക്കമുണ്ടായെങ്കിലും പാര്‍ട്ടിയുടെ ദേശീയസംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയോടെ എ.കെ. ശശീന്ദ്രന്‍ മന്ത്രിയാകുകയായിരുന്നു. രണ്ടര വര്‍ഷം ശശീന്ദ്രനും ബാക്കി രണ്ടര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിയാകുമെന്നായിരുന്നു അന്ന് എന്‍സിപിയിലെ ധാരണ.
https://www.facebook.com/Malayalivartha























