കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാസഹോദരിയെയും മാതാവിനെയും യുവാവ് കുത്തിക്കൊന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാസഹോദരിയെയും മാതാവിനെയും യുവാവ് കുത്തിക്കൊന്നു. കൂട്ടാര്‍ ചേലമൂട് പുത്തന്‍വീട്ടില്‍ പരേതനായ മുരുകേശന്റെ ഭാര്യ ഓമന(52), മൂത്തമകള്‍ മൈലാടിയില്‍ സുബിന്റെ ഭാര്യ ബീന(27) എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം െബെക്കില്‍ രക്ഷപ്പെട്ട കുമരകംമെട്ട് െമെലാടിയില്‍ സുജിനെ(കണ്ണന്‍) പോലീസ് മേലേചിന്നാറില്‍ നിന്നു പിടികുടി. മരിച്ച ഓമനയുടെ രണ്ടാമത്തെ മകള്‍ വിനീതയുടെ ഭര്‍ത്താവാണ് സുജിന്‍.
കൂടാതെ ബീനയുടെ ഭര്‍ത്താവ് സുബിന്റെ സഹോദരനുമാണ് പ്രതി. ഇന്നലെ െവെകിട്ട് അഞ്ചോടെ കൂട്ടാറിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ ചേലമൂട്ടിലെ തറവാട്ടു വീടിനു സമീപത്തെത്തിയ സുജിന്‍ ഓമനയോടും ഭാര്യാസഹോദരി ബീനയോടുമായി വാക്കുതര്‍ക്കമുണ്ടാകുകയും െകെയില്‍ കരുതിയിരുന്ന കത്തികൊണ്ടു ഇരുവരേയും കുത്തുകയുമായിരുന്നു.
ഓമന സംഭവ സ്ഥലത്തും ബീന ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സുജിനും ഭാര്യ വിനീതയും മാസങ്ങളായി അകല്‍ച്ചയിലായിരുന്നു. എട്ടു മാസത്തോളമായി വിനീത സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മദ്യപാനിയായ സുജിന്‍ വിനീതയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് വിനീത കുഞ്ഞുമായി അമ്മയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു. നിരവധി തവണ സുജിനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നം ഒത്തുതീര്‍പ്പായില്ല.
പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കുടുംബകോടതിയെ സമീപിക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചിരുന്നു. ഇന്നലെ െവെകിട്ട് ഭാര്യയെ ഒപ്പം വിടണമെന്നു ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയത്. തുടര്‍ന്നു ബീനയുമായി സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ബഹളത്തിനിടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ബീനയെ കുത്തുകയായിരുന്നു.
മകളുടെ കരച്ചില്‍ കേട്ടെത്തിയ ഓമനയേയും സുജിന്‍ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. മൃതദേഹങ്ങള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ സഞ്ചരിച്ചിരുന്ന െബെക്ക് മേലേചിന്നാറില്‍ ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടി. തുടര്‍ന്നു ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനിടെ കൊലപ്പെടുത്തിയയാള്‍ െബെക്കില്‍ രക്ഷപ്പെട്ടതായുള്ള വിവരം മേലേചിന്നാര്‍ സ്വദേശിയെ പോലീസ് വിളിച്ചറിയിച്ചിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച ശേഷം പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി സുജിനെ കസ്റ്റഡിയിലെടുത്തു. ബിനീഷ് ഓമനയുടെ ഇളയ മകനാണ്. നാലു വയസുകാരന്‍ അശ്വിന്‍ ബീനയുടെ ഏക മകനാണ്.
https://www.facebook.com/Malayalivartha























