മാവേലിക്കരയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ആലപ്പുഴ മാവേലിക്കരയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. അയല്‍വാസിയായ കണ്ടിയൂര്‍ സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കണ്ടിയൂര്‍ കുരുവിക്കാട് കോളനിയിലെ ഗിരീഷിനെയാണ് മാവേലിക്കര സി.ഐ.പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഒറ്റക്കായിരുന്ന വൃദ്ധയെ ഓട് പൊളിച്ചു അകത്തു കയറിയ ഗിരീഷ് മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.
രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് വൃദ്ധയുടെ മകള്‍ തിരികെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച മൊബൈലിനെ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിന് പുറത്തേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ അക്രമം, പീഡനം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഗിരീഷ് കൊടുത്ത അദ്യ മൊഴിയില്‍ ഫോണ്‍ സുഹൃത്തിന്റെ കൈവശമായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാരനായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതോടെ ഗിരീഷിന്റെ വാദം കളവാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























