ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം കൈക്കൂലി വാങ്ങിയ ഇന്‍കംടാക്‌സ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇന്‍കംടാക്‌സ് ഇന്‍സ്‌പെക്ടറെ സി.ബി.ഐ അറസ്റ്റുചെയ്തു. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിനേശനെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ സി.ബി.ഐ എസ്.പി. ഷിയാസിെന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ പേഴയ്ക്കാപിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സബയ്ന്‍സ് ഹോസ്പിറ്റല്‍ ഉടമ ഡോ. സബയ്‌നില്‍നിന്നാണ് ദിനേശന്‍ പണം വാങ്ങിയത്.
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ ഡോക്ടറോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാതെവന്നതോടെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഡോക്ടര്‍ സി.ബി.ഐക്ക് പരാതി നല്‍കിയതോടെ അവര്‍ അഞ്ചുലക്ഷം രൂപ ഇയാള്‍ക്ക് നല്‍കാനായി കൊടുക്കുകയായിരുന്നു. ഇതനുസരിച്ച് ഡോക്ടര്‍, ഇന്നലെ വൈകീട്ട് ദിനേശനെ വിളിച്ചുവരുത്തി പണം നല്‍കുകയായിരുന്നു.
പണം വാങ്ങിയ ഉടന്‍ പുറത്തുനിന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. ഇയാളുടെ പാമ്പാക്കുടയിലെ വസതിയിലും സി.ബി.െഎ സംഘം പരിശോധന നടത്തി.
https://www.facebook.com/Malayalivartha























