മുന്‍ വിജി.ഡയറക്ടര്‍ ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെതിരായി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. തമിഴ്നാട്ടിലെ സ്വത്ത് മറച്ചുവെക്കല്‍, ഡ്രഡ്ജര്‍ കേസ് എന്നിവയിലാണ് എജിക്ക് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയത്.
ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കിയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിലുള്ള കേസുകളില്‍ എജി വിശദീകരണം ചോദിച്ചപ്പോഴാണ് ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ സ്വത്ത് സമ്പാദനവും മറച്ചുവെക്കലും അടക്കം കാര്യങ്ങള്‍ ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട്. ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























