നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍

പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹാർത്തലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹർത്താലിൽനിന്നും മലപ്പുറത്തെ ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പോലീസ് ആസ്ഥാനത്ത് മാതാവ് മഹിജയും ബന്ധുക്കളും സമരത്തിനെത്തിയത്. എന്നാല്‍ ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും മഹിജയ്ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു. ഇവരെ പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























