പണം നല്‍കാതെ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനൊരു തുണിക്കട

പണം നല്‍കാതെ ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനൊരു തുണിക്കട. വയനാട് ബത്തേരിയിലാണ് സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്കായി എയ്ഞ്ചല്‍സ് കളക്ഷന്‍സെന്നപേരില്‍ തുണിക്കട പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ സേവന സ്ഥാപനമായ അഡോറയാണ് ഈ പുതിയ ഉദ്യമത്തിന് പിന്നില്‍.
ചേര്‍ച്ചയുള്ള വസ്ത്രം തിരഞ്ഞെടുക്കാം. ഒരു രൂപ പോലും നല്‍കേണ്ട. അഡോറയെന്ന പേരിലറിയപ്പെടുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓപ്പറേഷന്‍ ഇന്‍ റൂറല്‍ ഏരിയയിലൂടെ നിരവധി പേര്‍ വസ്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വസ്ത്രം എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യം. വിവിധയിടങ്ങളില്‍നിന്ന് ലഭിക്കുന്ന പുതിയതും പഴയതുമായ വസ്ത്രങ്ങളുടെ വലിയ ശേഖരംതന്നെ ഇവിടെയുണ്ട്.
ആരുടെയെങ്കിലും വീട്ടില്‍ ഉപയോഗിക്കാതിരിക്കുന്ന നല്ല വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ ഈ തുണിക്കടയിലെത്തിക്കാം. പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കാം. ഇതിനുപുറമെ കോളനികള്‍ കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും അഡോറ ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha



























