Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയെ ന്യായീകരിച്ച് തോക്കുസ്വാമി

12 APRIL 2017 03:32 PM IST
മലയാളി വാര്‍ത്ത

ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചനാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് രംഗത്ത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ തോക്കുസ്വാമി, സമരം കൊണ്ട് ജിഷ്ണുവിന്റെ അമ്മ എന്തുനേടിയെന്ന് ചോദിച്ചു.

പൊലീസ് ആസ്ഥാനത്തെ സംഭവത്തിന് പിന്നില്‍ യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് ഹിമവല്‍ ഭദ്രാനന്ദ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തനിക്കൊപ്പം ജയിലിലടച്ചവരെ കാണാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളെത്തിയത് ഗൂഢാലോചനയുടെ തെളിവാണ്. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പൊലീസുകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കും.

പിണറായി വിജയന്റെ രക്തം സ്‌ട്രോയിട്ട് കുടിക്കാന്‍ നടക്കുന്ന ചിലരുണ്ട്. പിണറായിയെ ക്രിമിനലും ഗുണ്ടയുമാക്കാനാണ് ചിലരുടെ ശ്രമം. പാര്‍ട്ടിപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി പൊലീസിനെയും സംരക്ഷിക്കുന്നത്. പൊലീസ് സ്വന്തം ആളുകളാണെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണ്. പൊലീസില്‍ 30 ശതമാനം മാത്രമാണ് മോശക്കാര്‍. യു.ഡി.എഫ്, ബി.ജെ.പി അനുഭാവികളായ പൊലീസുകാരാണ് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഭവത്തില്‍ തെറ്റ് ചെയ്തത്. ജിഷ്ണുവിന്റെ അമ്മയെയും കുടുംബത്തെയും തൊഴിലാളി യൂണിയനുകളെ നേരിടുന്നതുപോലെയാണ് പൊലീസ് കൈകാര്യം ചെയ്തത്.

പൊലീസ് ആസ്ഥാനം സമരത്തിന് പറ്റിയ വേദിയല്ല. സമരം നടത്തണമായിരുന്നുവെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലാകാമായിരുന്നു. പൊലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ മഹിജയെ ഉപദേശിച്ചതും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതും ആരാണെന്ന് കണ്ടെത്തണമെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (4 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (29 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (43 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (53 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

Malayali Vartha Recommends