മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതു പോലെ കുഞ്ഞാലിക്കുട്ടി മുന്നേറുന്നു, ലീഡ് 75000 കടന്നു... ആശങ്കയോടെ ഇടതുമുന്നണി

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി മുന്നേറുന്നു. അദ്ദേഹത്തിന്റെ ലീഡ് 75000 കടന്നു. മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫാണ് മുന്നില്‍. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളില്‍ 12 മേശകള്‍ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങള്‍ക്ക് 10 മേശകള്‍ വീതവും ഒരുക്കിയിട്ടുണ്ട്. 12നു മുന്‍പായി അന്തിമഫലം വരുമെന്നാണു കരുതുന്നത്.
ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മികച്ച വിജയത്തില്‍ക്കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി പ്രതീക്ഷിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ പ്രതീക്ഷ പങ്കുവച്ചപ്പോള്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീപ്രകാശും പറഞ്ഞു.
മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടാകും. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എം.ബി.ഫൈസല്‍, എന്‍ഡിഎയിലെ എന്‍.ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണു പ്രധാന പോരാട്ടം.
ആറു സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന, ദേശീയ നേതാക്കള്‍ കൂട്ടത്തോടെയെത്തുകയും ദേശീയ സംഭവവികാസങ്ങള്‍ മുഖ്യവിഷയമാവുകയും ചെയ്തു. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.
https://www.facebook.com/Malayalivartha

























