കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തി മുന്നേറുന്നു

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് ഫലം പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തി മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടുകളും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടുകളുമാണ് എണ്ണിത്തുടങ്ങിയത്.
മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീ പ്രകാശ് എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം.
https://www.facebook.com/Malayalivartha

























