കുഞ്ഞാലിക്കുട്ടി ആഘോഷം തുടങ്ങി... രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ മുന്‍തൂക്കം കിട്ടുമെന്ന് വിശ്വാസം; ഇടത് കോട്ടകളിലും വന്‍ മുന്നേറ്റം; വെട്ടിലാകുന്നത് ഇടതു മുന്നണി

മലപ്പുറം ലോക്‌സഭാ ഉപതോരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി മികച്ച ലീഡിലേക്ക്. ആദ്യ റൗണ്ടില്‍ തന്നെ കുഞ്ഞാലിക്കുട്ടി 25000 വോട്ടിന്റെ ലീഡ് നേടി. ആദ്യ റൗണ്ടില്‍ ഇടത് അനുകൂല കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് ജയം ഉറപ്പിക്കാവുന്ന അവസ്ഥയാണ്. അതിവേഗം തന്നെ കുഞ്ഞാലിക്കുട്ടി ലീഡ് പതിനായിരം കടത്തി. വോട്ടെണ്ണല്‍ തുടങ്ങി അര മണിക്കൂറിനുള്ളിലാണ് കാല്‍ ലക്ഷം ലീഡ് നേറിയത്.
ദേശീയ രാഷ്ട്രീയത്തില്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ ഫലം എന്തുതന്നെയായാലും അതിന് വലിയ പ്രാധാന്യമൊന്നും ദേശീയ രാഷ്ട്രീയത്തിലില്ല. എങ്കിലും കേരള ജനതയുടെ മനസ് വായിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഫലം ഉപകരിക്കുമെന്ന് ഉറപ്പാണ്. രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലക്ഷ്യമിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയ മത്സരത്തില്‍ അട്ടിമറി പ്രതീക്ഷയോടെയാണ് എം ബി ഫൈസലെന്ന യുവതുര്‍ക്കിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. വോട്ട് ഒരു ലക്ഷത്തില്‍ എത്തിക്കുക എന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുള്ളത്.
മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണലിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എഴ് നിയമസഭാമണ്ഡലങ്ങള്‍ക്കായി ഏഴ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്തു ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. തപാല്‍ ബാലറ്റുകളിലാണ് ആദ്യം എണ്ണുക. ഇതിനായി പ്രത്യേക ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്.വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1,175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണ് ഇവിടെയുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മലപ്പുറമെന്ന ലീഗിന്റെ ഉറച്ച മണ്ഡലത്തിലെ വിജയം ആവര്‍ത്തിക്കേണ്ടതു യുഡിഎഫിന് അത്യാവശ്യമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയെന്ന നേതാവ് ലോക്‌സഭയിലേക്കു മത്സരിക്കുമ്പോള്‍ പ്രത്യേകിച്ചും ചെറിയ വിജയമൊന്നും അവര്‍ക്ക് പോര.
തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍, നില മെച്ചപ്പെടുത്തുകയെന്നതിനേക്കാള്‍ മികച്ച വിജയമാണു മുന്നണിയുടെ ലക്ഷ്യം. അവസാനവട്ട കണക്കുകൂട്ടലുകള്‍ നടക്കുമ്പോള്‍, പുതുതായെത്തിയ 83,379 വോട്ടര്‍മാരുടെ മനസ്സ് എങ്ങോട്ടു ചായുമെന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നിവരുടെ നിഷ്പക്ഷ നിലപാട് ആരെ തുണയ്ക്കുമെന്നതും മുന്നണികളെ അലട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77,069 വോട്ടാണ് ഇരുപാര്‍ട്ടികളും നേടിയത്. എസ്ഡിപിഐ മനഃസാക്ഷി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തപ്പോള്‍ വെല്‍ഫെയര്‍പാര്‍ട്ടി ആര്‍ക്കും പിന്തുണ നല്‍കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























