മദ്യത്തെ എതിര്‍ക്കുന്ന സ്ത്രീകള്‍ കാണുക ഈ വനിതാ പഞ്ചായത്ത് അംഗത്തെ!!

നാടുമുഴുവന്‍ മദ്യത്തെ എതിര്‍ക്കുകയാണ്. ഓരോ പ്രദേശത്തും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല സ്ഥാപിക്കാന്‍ എത്തുന്നവരെ തടയുകയും, മടക്കി അയക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളുമാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ ഒരു വനിതാ പഞ്ചായത്ത് അംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുടിയന്‍മാര്‍ക്കു ആശ്വാസമായി മാറുന്നത്. എ സി റോഡില്‍ നെടുമുടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് ഔട്ട്ലെറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായ മദ്യപന്മാര്‍ക്ക് താങ്ങായി കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗമാണ് ഇപ്പോള്‍ രംഗത്തുള്ളത്.
യു ഡി എഫ് വനിതാ അംഗം ജമീല മോഹന്‍ദാസിന്റെ നെടുമുടി മൂന്നാംവാര്‍ഡ് പടിഞ്ഞാറെ പൊങ്ങ പാലത്തിക്കാട് ക്ഷേത്ര ജംഗ്ഷന് സമീപമുള്ള കെട്ടിടവും പറമ്പുമാണ് ബീവറേജ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കിയിട്ടുള്ളത്. നേരത്തെ നെടുമുടി പാലത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് കൈനകരിയിലേക്ക് മാറ്റിയെങ്കിലും പഞ്ചായത്തിന്റെയും നാട്ടുക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. കേവലം അഞ്ചുദിവസം മാത്രം പ്രവര്‍ത്തിച്ച് പൂട്ടപ്പെട്ട ഔട്ട്ലെറ്റ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് യു ഡി എഫ് വനിതാ അംഗം രക്ഷകയായെത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചതറിഞ്ഞ് പ്രതിഷേധക്കാര്‍ എത്തിയെങ്കിലും പൊലീസ് മദ്യപന്മാര്‍ക്ക് അനുകൂല നിലപാടെടുത്ത് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വസതിക്കു സമീപം പ്രവര്‍ത്തന സജ്ജമായ ഔട്ട്ലെറ്റില്‍ ആദ്യദിവസം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടനാട്ടില്‍ രണ്ട് ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടിയത്.
രാമങ്കരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനിരോധനത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയിരുന്നു. കോടതി ഉത്തരവ് എത്തിയതോടെ കുട്ടനാട് സമ്പൂര്‍ണ മദ്യരഹിത മേഖലയായി മാറിയിരുന്നു. ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ ടി ഡി സിയുടെ ബിയര്‍ പാര്‍ലറും സ്വകാര്യ ബാറും കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതെ പൂട്ടപ്പെട്ടതോടെ കുട്ടനാട് സമ്പൂര്‍ണ മദ്യരഹിത മേഖലയായി മാറികഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























