ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍ കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍നമ്പരുകളും നല്‍കിയതായി പരാതി

അപരിചിതരുടെ നിരന്തര വിളികള്‍ ലഭിച്ചതോടെയാണു വിദ്യാര്‍ഥിനികള്‍ വിവരമറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ലോക്കാന്റോയില്‍ പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍നമ്പരുകളും നല്‍കിയതായി കണ്ടെത്തിയത്.
കോളജില്‍ ചേരുന്ന സമയത്തു നല്‍കിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണു വെബ്‌സൈറ്റിലുള്ളത്. അതിനാല്‍ കോളജില്‍ നിന്നുള്ള ആരോ ആണ് ഇതിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. പത്തു വിദ്യാര്‍ഥിനികളും പരാതി നല്‍കിയതായും കേസ് സൈബര്‍ ക്രൈം പൊലീസിനു കൈമാറിയതായും ജയലക്ഷ്മിപുരം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























