അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രത്‌നങ്ങള്‍ പതിച്ച തിരുവാഭരണം കാണാനില്ല

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. രത്‌നങ്ങള്‍ പതിച്ച സ്വര്‍ണപതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. എന്നാല്‍ വിഷുവിന് ക്ഷേത്രനട തുറന്നപ്പോള്‍ മുതലാണ് സ്വര്‍ണപ്പതക്കം കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തില്‍ ചാര്‍ത്തിയ കോടികള്‍ വിലമതിക്കുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി ഡി. സുഭാഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ എസ്. ജയശ്രീ ഇന്നലെ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയത്. രാവിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എസ് . രഘുനാഥന്‍ നായര്‍ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരുകേശിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ പതക്കം നഷ്ടപ്പെട്ട വിവരം ബോധ്യപ്പെട്ടു. തുടര്‍ന്ന് അസി: കമ്മീഷണര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കി. ഇതുമായി ബന്ധപെട്ട രേഖകള്‍ പരിശോധിച്ച് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പിന്നീട് രണ്ട് മേല്‍ശാന്തിമാര്‍ക്കും നോട്ടീസ് നല്‍കി. ഇത് സംബന്ധിച്ച് െ്രെകംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കുമെന്ന് ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പതക്കം കാണാതായത് വിവാദമായതോടെ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ശ്രീകുമാറും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
ഇന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറും ദേവസ്വം വിജിലന്‍സ് എസ്പിയും ക്ഷേത്രത്തിലെത്തും. തന്റെ പരിശോധന റിപ്പോര്‍ട്ട് ദേവസ്വം കമ്മീഷണര്‍ക്കും തിരുവാഭരണ കമ്മീഷണര്‍ക്കും കൈമാറുമെന്ന് അസി: കമ്മീഷണര്‍ എസ്. രഘുനാഥന്‍ നായര്‍ പറഞ്ഞു. പതക്കം കാണാതായത് സംബന്ധിച്ച് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സിഐ എം. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മേല്‍ശാന്തിമാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വിഷു ദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്ന് ഇവ നഷ്ടപ്പെട്ടതായി കരുതുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള തിരുവാഭരണം വിഷു ചടങ്ങുകള്‍ക്കായി മേല്‍ശാന്തിമാരെ ഏല്‍പ്പിച്ചിരുന്നു. തിരികെ ലഭിച്ചപ്പോള്‍ തിരുവാഭരണത്തില്‍ ചാര്‍ത്തിയിരുന്ന നവരത്‌നങ്ങള്‍ പതിപ്പിച്ച പതക്കങ്ങള്‍ കാണാനില്ലായിരുന്നു എന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha

























