Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...


പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ


വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും..കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടി..ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തി..


കണ്ണൂരിൽ വിമാനമിറങ്ങി കെ സുധാകരൻ..വിമാനത്താവളത്തിൽ പുലർച്ചെ അണികൾ ഇരച്ചെത്തി..അമ്പോ നേതാക്കൾ ഞെട്ടി..കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി..


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..

എസ്ബിടിഎസ്ബിഐ ഡേറ്റ ലയനം തുടങ്ങി; അക്കൗണ്ടുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, ലയനത്തിന്റെ പേരില്‍ തട്ടിപ്പുണ്ടാകാന്‍ സാധ്യത, ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

22 APRIL 2017 08:42 AM IST
മലയാളി വാര്‍ത്ത

എസ്ബിടിക്കു കീഴിലുള്ള എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്കു ലയിപ്പിക്കുന്ന പ്രവൃത്തി ഇന്നലെ രാത്രി 11.15ന് ആരംഭിച്ചതോടെ ഇരുബാങ്കുകളുടെയും സകല ഇടപാടുകളും രാജ്യവ്യാപകമായി സ്തംഭിച്ചു. ഇന്നു രാവിലെ ആറിന് എസ്ബിഐയും രാവിലെ 11.30നു പഴയ എസ്ബിടി അക്കൗണ്ടുകളും വീണ്ടും പ്രവര്‍ത്തനസജ്ജമാകും. ഡേറ്റ കൈമാറ്റത്തിനു ശേഷം ബാങ്ക് ഇടപാടുകള്‍ക്കു ബുദ്ധിമുട്ടു നേരിടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സംസ്ഥാനത്തെ 100 മുന്‍ എസ്ബിടി ശാഖകളോട് ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, എടിഎം ഉപയോഗം, അക്കൗണ്ട് തുറക്കല്‍, വായ്പ അനുവദിക്കല്‍ തുടങ്ങിയ എല്ലാ നടപടികളും സുഗമമാണോ എന്ന് ഈ ശാഖകളില്‍ പരിശോധിക്കും. ഇടപാടുകാര്‍ക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ലയിച്ചു കഴിഞ്ഞ എസ്ബിടി ശാഖകളില്‍ തിങ്കള്‍ മുതല്‍ എല്ലാ ഇടപാടുകളും സാധ്യമാകുന്ന തരത്തിലാണു ക്രമീകരണങ്ങള്‍.

കഴിഞ്ഞ ഒന്നിന് എസ്ബിടിഎസ്ബിഐ ലയനം നടന്നെങ്കിലും എസ്ബിടി ഇടപാടുകാര്‍ക്ക് എസ്ബിഐ ശാഖകളില്‍ നിന്നു സേവനം ലഭിച്ചിരുന്നില്ല. ഡേറ്റ കൈമാറ്റം ഇന്നു പൂര്‍ത്തിയാകുന്നതിനാല്‍ തിങ്കള്‍ മുതല്‍ എസ്ബിടി ഇടപാടുകാര്‍ക്കു രാജ്യത്തെ ഏത് എസ്ബിഐ ശാഖയിലുമെത്തി സേവനം തേടാം.

ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍, അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഡേറ്റ കൈമാറ്റത്തിന്റെ ഭാഗമായി തടസ്സപ്പെട്ടു. അഞ്ച് അനുബന്ധ ബാങ്കുകളില്‍ എസ്ബിടിയുമായാണ് എസ്ബിഐയുടെ ആദ്യ ഡേറ്റാ കൈമാറ്റം. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് അനുബന്ധ ബാങ്കുകളുടെ ഡേറ്റ എസ്ബിഐയുമായി സംയോജിപ്പിക്കുന്നതിനാല്‍ മേയ് 27 വരെ എസ്ബിഐ ഇടപാടുകള്‍ ഇടയ്ക്കിടെ തടസ്സപ്പെടും.

എസ്ബിടിയും അനുബന്ധ ബാങ്കുകളും മൊബൈല്‍ ബാങ്കിങ്ങിനായി നല്‍കിയിരുന്ന 'എസ്ബി എനിവേര്‍' എന്ന ആപ്ലിക്കേഷന്‍ 'എസ്ബി എനിവേര്‍ പഴ്‌സനല്‍' എന്നാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോഴുള്ള യൂസര്‍നെയിമും പാസ്‌വേഡും തുടരാം.

എസ്ബിടി എസ്ബിഐ ഡേറ്റ കൈമാറ്റം ഇന്നലെയും ഇന്നുമായി നടക്കുന്നതു കണക്കിലെടുത്തു രാജ്യത്തു വ്യാപകമായി തട്ടിപ്പിനു സാധ്യതയുണ്ടെന്നു ബാങ്കുകളുടെ മുന്നറിയിപ്പ്. ഡേറ്റാ ലയനം നടക്കുന്ന സമയത്തു തട്ടിപ്പു നടത്താന്‍ കഴിയില്ലെങ്കിലും ഉച്ച മുതല്‍ കാര്‍ഡുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഫോണ്‍വിളികള്‍ എത്താം.

കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, ഫോണിലേക്ക് എസ്എംഎസ് ആയി എത്തുന്ന ഒറ്റത്തവണ പാസ്‌വേഡ് തുടങ്ങിയ വിശദാംശങ്ങളൊന്നും ആരുമായും പങ്കുവയ്ക്കരുത്. ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ തിരക്കി ബാങ്കുകളില്‍ നിന്നു വിളിക്കാറില്ല. ഇത്തരത്തിലുള്ള കോളുകള്‍ പ്രോല്‍സാഹിപ്പിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (5 minutes ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (9 minutes ago)

പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ  (15 minutes ago)

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ  (3 hours ago)

K S ,കൂടെ ഞാൻ ഉണ്ട് രാഹുൽ സുധാകരേട്ടന് വേണ്ടി ഇറങ്ങും...! കണ്ണൂരിലെ വീട്ടിൽ എത്തി കാണ്ണും ട്വിസ്റ്റ് ഉടൻ  (3 hours ago)

മോനേ..രാഹുലെ...നീ എന്നെ കുറിച്ച് ഓർക്കണം മാങ്കൂട്ടത്തിന്റെ പരാതിക്കാരിയുടെ അമ്മയുടെ MSG.. വലിച്ച് കീറി ഫെന്നി..! ഇന്നലെ കോടതിയിൽ  (3 hours ago)

'ഇറാന്‍ പങ്കെടുക്കും'; ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റില്ലെന്ന് ഫിഫ  (5 hours ago)

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....  (5 hours ago)

പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടും; പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ് യുവാവ്...കാരണം കേട്ട് ഞെട്ടി RPF ...പ്രതി പിടിയിൽ |  (5 hours ago)

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീ  (5 hours ago)

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം; ഈദുല്‍ ഫിത്ര്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

കോൺഗ്രസ് നേതൃത്വം സുധാകരന് ഒപ്പം നിന്നില്ല  (5 hours ago)

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?  (5 hours ago)

K Sudhakaran-വിമാനത്താവളത്തിൽ വൻ സ്വീകരണം:  (5 hours ago)

Malayali Vartha Recommends